kozhikode local

എന്‍ ബി കൃഷ്ണക്കുറുപ്പ് , കൊല്ലത്തുനിന്നെത്തി കോഴിക്കോട്ടുകാരനായി കോഴിക്കോട്ടുതന്നെ അന്ത്യവിശ്രമം

കോഴിക്കോട്: കൊല്ലത്തു നിന്നെത്തി കോഴിക്കോട്ടുകാരനായ എന്‍ ബി കൃഷ്ണക്കുറുപ്പിന് നഗരത്തിന്റെ യാത്രാ മൊഴി. ചൊവ്വാഴ്ച അന്തരിച്ച നടനും വ്യവസായിയുമായ കൃഷ്ണക്കുറുപ്പ് കോഴിക്കോടിന്റെ വളര്‍ച്ചക്കൊപ്പം തന്നെയാണ് വളര്‍ന്നതും വിശാലസൗഹൃദം കെട്ടിഉയര്‍ത്തിയതും.
ഉപജീവനത്തിനായുള്ള പല പരീക്ഷണങ്ങള്‍ക്കൊടുവിലാണ് കൊല്ലം തട്ടാരത്തു വീട്ടില്‍ നിന്നും ഇദ്ദേഹം ഹോട്ടല്‍ തൊഴിലുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെത്തുന്നത്. നാടകങ്ങളിലും മറ്റുകലാ സംരംഭങ്ങളിലും സഹകാരിയായി മാറിയ ഇദ്ദേഹം റയില്‍വേ കാറ്ററിങ് മേഖലയിലേക്ക് കടന്നതോടെയാണ് ശ്രദ്ധേയനായത്. കോഴിക്കോട് റയില്‍വേ സ്റ്റേഷനിലെ വെജിറ്റേറിയന്‍ കാന്റീന്‍ ഇദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി. കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ എത്തുന്ന രാഷ്ട്രീയ- സിനിമാ താരങ്ങളുടെ പതിവു കേന്ദ്രമായതോടെ അതിന്റെ ഉടമയും ഇവര്‍ക്ക് മിത്രമായി. സൗമ്യമായ പെരുമാറ്റം കൊണ്ടും. അതിഥി സല്‍ക്കാരത്തിലെ വ്യത്യസ്ത തകൊ ണ്ടും കുറുപ്പ് രാഷ്ട്രീയ- സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണ്ടപ്പെട്ടവനായി. നഗരത്തിലെ സാമൂഹ്യ രാഷ്ട്രീയ കലാ മേഖലയി ല്‍ ശ്രദ്ധേയ സാന്നിധ്യമാവാന്‍ ഇദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. പതുക്കെ സിനിമയിലും ചുവടുവെപ്പു നടത്തി. ബാലചന്ദ്ര മേനോന്റെ ചിരിയോ ചിരി എന്ന സിനിമയില്‍ തുടങ്ങി, ജയരാജിന്റെ ഗുല്‍മോഹറില്‍ അവസാനിച്ച സിനിമാ ജീവിതത്തിനിടയില്‍ 69 സിനിമകളില്‍ വേഷമിട്ടു. അതോടെ സിനിമാ പ്രവര്‍ത്തകരുടെ കോഴിക്കോട്ടെ ഉറ്റചങ്ങാതിയായി ഇദ്ദേഹം മാറി. കാറ്ററിങിനൊപ്പം ഹോട്ടല്‍ വ്യവസായത്തിലേക്കും പ്രവേശിച്ച കൃഷ്ണക്കുറുപ്പ് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ പ്രാരംഭകാല സംഘാടകരില്‍ മുന്‍നിരക്കാരനുമായി. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്്, ജനറല്‍ സെക്രട്ടറി, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക്്് എന്നിവയുടെ വൈസ് പ്രസിഡന്റ്് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. റയില്‍വേ കാറ്ററിങ് അസോസിയേഷന്റെ ദേശീയ നേതൃനിരയിലും സേ വനം നടത്തി.
Next Story

RELATED STORIES

Share it