എന്‍ പി ചെക്കുട്ടി ബാക്‌സ കേരള പ്രതിനിധി

കോഴിക്കോട്: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും തേജസ് എഡിറ്ററുമായ എന്‍ പി ചെക്കുട്ടിയെ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സന്നദ്ധസംഘടനയായ ബ്രിട്ടിഷ് അസോസിയേഷന്‍ ഫോര്‍ സിമറ്ററീസ് ഇന്‍ സൗത്ത് ഏഷ്യയുടെ (ബാക്‌സ) കേരള പ്രതിനിധിയായി നിയമിച്ചു.
കേരളത്തിലെ യൂറോപ്യന്‍ പൈതൃകപ്രദേശങ്ങളുടെയും ശവകൂടീരങ്ങളുടെയും നവീകരണ-സംരക്ഷണപ്രവര്‍ത്തനങ്ങളുടെ ചുമതലയും ഇദ്ദേഹത്തിനായിരിക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബാക്‌സയുടെ കേരള-തമിഴ്‌നാട് പ്രതിനിധിയായി പ്രവര്‍ത്തിച്ചുവരുന്ന ഹെന്റ്‌റി ബ്രൗണ്‍റിഗ്ഗ് റിട്ടയര്‍ ചെയ്തതിനെത്തുടര്‍ന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.
പ്രശസ്ത പത്രപ്രവര്‍ത്തകനും ഗവേഷകനുമായ എന്‍ പി ചെക്കുട്ടി ദക്ഷിണേന്ത്യയിലെ യൂറോപ്യന്‍ പൈതൃകങ്ങളെക്കുറിച്ചു ക്രിസ്ത്യന്‍ മെമ്മോറിയല്‍സ് ഇന്‍ കണ്ണൂര്‍- തലശ്ശേരി- മാഹി, നീല്‍ഗിരി ഹില്‍സ് ക്രിസ്ത്യന്‍ മെമ്മോറിയല്‍സ്, ക്രിസ്ത്യന്‍ മെമ്മോറിയല്‍സ് ഇന്‍ മലബാര്‍: ഫ്രം വയനാട് ടു ട്രാവന്‍കൂര്‍ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രമുഖ സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെക്കുറിച്ചു നാഷനല്‍ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ അടക്കം നിരവധി ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
Next Story

RELATED STORIES

Share it