Kerala

എന്‍. ഡബ്ല്യു.എഫ്. ദേശീയ കാംപയിന് തുടക്കം

കോട്ടയം: ധര്‍മച്യുതി തടയുക, തലമുറയെ രക്ഷിക്കുക എന്ന പ്രമേയവുമായി നാഷനല്‍ വിമന്‍സ് ഫ്രണ്ട് (എന്‍.ഡബ്ല്യൂ.എഫ്) സംഘടിപ്പിക്കുന്ന ദേശീയ പ്രചാരണത്തിന് സംസ്ഥാനത്ത് ഉജ്ജ്വല തുടക്കം. പ്രചാരണത്തിന്റെ ഉദ്ഘാടനം എന്‍.ഡബ്ല്യു.എഫ്. സംസ്ഥാന പ്രസിഡന്റ് പി കെ റംല ടീച്ചര്‍ നിര്‍വഹിച്ചു. ആഗോളവല്‍ക്കരണവും വിവര വിനിമയ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും മനുഷ്യനെ സാംസ്‌കാരികമായി ഉയര്‍ത്തുന്നതിനു പകരം അപരിഷ്‌കൃതനാക്കി മാറ്റുകയാണ്. സാംസ്‌കാരിക അധിനിവേശം നമ്മുടെ ജീവിതക്രമത്തെ അടിമുടി മാറ്റിമറിച്ചു.

സാമൂഹിക മാധ്യമങ്ങളുടെ അമിതോപയോഗം തലമുറയുടെ സാമൂഹികവും ധാര്‍മികവുമായ അടിത്തറ തന്നെ ഉടച്ചുവാര്‍ക്കുന്നു. ലോകത്തു നടക്കുന്ന സകല തിന്മയുടെയും അടിസ്ഥാനമായി നവ സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗത്തെ കാണാനാവും. ഇത്തരം ധാര്‍മിക ച്യുതിയില്‍ നിന്ന് സമൂഹത്തെ രക്ഷിക്കുകയെന്നത് അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്. ഇതിലൂടെ മാത്രമേ തലമുറയെ രക്ഷിക്കാനാവൂ എന്നും ടീച്ചര്‍ പറഞ്ഞു. എന്‍.ഡബ്ലിയു.എഫ്.

കോട്ടയം ജില്ലാ പ്രസിഡന്റ് എം എ സുമയ്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി ഷാഹിന, മാധ്യമപ്രവര്‍ത്തക ഷബ്‌ന സിയാദ്, എന്‍.ഡബ്ല്യു.എഫ്. ജില്ലാ കമ്മിറ്റി അംഗം ഷംല നിസാര്‍, സംസ്ഥാന സമിതി അംഗങ്ങളായ റജില അഹ്മദ്, ഷമീമാ ഷാനു, ജില്ലാ കമ്മിറ്റി അംഗം റസിയാ ഷെഹീര്‍, കുടുംബശ്രീ സി. ഡി. എസ്. അംഗം ജമീല ഷംസുദ്ദീന്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം ജില്ലാ പ്രസിഡന്റ് ജസ്‌വാനാ, ജൂനിയര്‍ ഫ്രന്റ്‌സ് പ്രതിനിധി അല്‍ഫീനാ സംസാരിച്ചു.
Next Story

RELATED STORIES

Share it