Flash News

എന്‍സിസി യൂണിഫോം ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ നിര്‍ദേശം

എന്‍സിസി യൂണിഫോം ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ നിര്‍ദേശം
X
NCC in

ന്യൂഡല്‍ഹി : എന്‍സിസി കാഡറ്റുകള്‍ക്ക്് യൂണിഫോം വാങ്ങുന്നതിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ കരസേനയുടെ ഡിസിപ്ലിന്‍ ആന്‍ഡ് വിജിലന്‍സ് വിഭാഗം ന്യൂഡല്‍ഹിയിലെ എന്‍സിസി ആസ്ഥാനത്തോട് ആവശ്യപ്പെട്ടു.നിലവാരം കുറഞ്ഞ തുണി യൂണിഫോമിനായി ഉപയോഗിക്കുന്നതായും ഓരോ വര്‍ഷവും യൂണിഫോം വാങ്ങുന്നതിനായി ക്ഷണിക്കുന്ന ദര്‍ഘാസ് നടപടികളിലെ ക്രമക്കേടുകളും സംബന്ധിച്ച് അന്വേഷിക്കാനാണ് നിര്‍ദേശം. എന്‍സിസി ഡയറക്ടറേറ്റിലെ തന്നെ ഒരു ഉദ്യോഗസ്ഥന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി മനോഹര്‍ പരീക്കര്‍ക്ക്് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. ജനുവരി 15നകം പ്രാഥമികാന്വേഷണം നടത്തി കാര്യങ്ങള്‍ റിപോര്‍ട്ട്് ചെയ്യാനാണ് നിര്‍ദേശം. ഓരോ വര്‍ഷവും ഒരു മില്യണ്‍ യൂണിഫോമുകളാണ് എന്‍സിസി കാഡറ്റുകള്‍ക്കായി ആവശ്യം വരുന്നതെന്ന്് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഓപ്പണ്‍ ടെണ്ടര്‍ രീതിയിലാണ് 2010വരെ യൂണിഫോം വാങ്ങിയിരുന്നതെങ്കിലും പിന്നീട് നടപടിക്രമങ്ങള്‍ അട്ടിമറിക്കപ്പെടുന്നതായും പരാതിയില്‍ പറയുന്നു.യുണിഫോമിനുപയോഗിക്കുന്ന തുണിയും സിപ്പുകളും അംഗീകൃത സര്‍ക്കാര്‍ ലാബുകളില്‍ ഗുണനിലവാര പരിശോധനയ്ക്ക്് വിധേയനാക്കണമെന്നും പരാതിയിലുണ്ട്.
Next Story

RELATED STORIES

Share it