Flash News

എന്‍സിപി തോമസ് ചാണ്ടിക്കൊപ്പം : പീതാംബരന്‍ മാസ്റ്റര്‍



കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിക്കെതിരേ ഒരു വിഭാഗം എന്‍സിപി പ്രവര്‍ത്തകരും നേതാക്കളും കോപ്പു കൂട്ടിയിരുന്ന എതിര്‍പ്പിന്റെ മുന ഒടിച്ച് എന്‍സിപി മുതിര്‍ന്ന നേതാവും ദേശീയ കമ്മിറ്റി അംഗവുമായ ടി പി പീതാംബരന്‍ മാസ്റ്റര്‍. തോമസ് ചാണ്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എന്‍സിപി കേന്ദ്ര നേതൃത്വവും തോമസ് ചാണ്ടിക്കൊപ്പമാണെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു ജില്ലകളില്‍ നിന്നുള്ള എന്‍സിപി ജി ല്ലാ അധ്യക്ഷന്‍മാര്‍ കഴിഞ്ഞ ദിവസം എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ സ്വകാര്യമായി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് പീതാംബരന്‍ മാസ്റ്റര്‍ കോഴിക്കോട്ടെത്തി മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.മുന്‍ മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്റെ നേതൃത്വത്തി ല്‍ സംസ്ഥാനതലത്തില്‍ തോമസ് ചാണ്ടിക്കെതിരേ ശക്തമായ പ്രചാരണം നടന്നുവരുന്നതിനിടയിലാണ് പീതാംബരന്‍ മാസ്റ്റര്‍ തോമസ് ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്.  നിരന്തരം അച്ചടക്കലംഘനം നടത്തുന്ന മൂന്നു ജില്ലാ കമ്മിറ്റികളോട് വിശദീകരണം ആവശ്യപ്പെടാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. തോമസ് ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പട നയിച്ച അഡ്വ. മുജീബ് റഹ്മാനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നുതന്നെ ഇന്നലെ പുറത്താക്കി. കേന്ദ്ര നേതൃത്വത്തിന്റെ ഒത്താശയോടെകൂടിയാണ് പുറത്താക്കിയത്. എന്‍സിപിയിലെ  മന്ത്രിയായ തോമസ് ചാണ്ടിക്കെതിരെ പരസ്യ നിലപാട് എടുത്തതിനാണ് മുജീബ് റഹ്മാനെതിരേ നടപടിയുണ്ടായത്. നേരത്തെ എന്‍സിപി യുടെ യുവജന വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നും മുജീബിനെ നീക്കിയിരുന്നു.
Next Story

RELATED STORIES

Share it