എന്‍സിഡിസിയുടെ ശിശുസൗഹൃദ പുരസ്‌കാരം കോടഞ്ചേരി എല്‍പി സ്‌കൂളിന്

കൊച്ചി: നാഷനല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എന്‍സിഡിസി) കേരള റീജ്യന്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ശിശുസൗഹൃദ സ്‌കൂള്‍ പുരസ്‌കാരം കോഴിക്കോട് കോടഞ്ചേരി സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂള്‍ അര്‍ഹമായതായി.
നാഷനല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ മാസ്റ്റര്‍ ട്രെയിനര്‍ ബാബ അലക്‌സാണ്ടര്‍, എറണാകുളം സെന്റര്‍ മേധാവി എസ് ബിന്ദു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂളുകളെ ശിശുസൗഹൃദമാക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍, വിനോദോപാധികള്‍, അന്തരീക്ഷം, കുട്ടികളോടുള്ള പെരുമാറ്റം, പഠനരീതി, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്. 25,001 രൂപയും മൊമന്റോയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച് 19ന് തിരുവനന്തപുരത്തുവച്ച് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത അവാര്‍ഡ് സമ്മാനിക്കും.
Next Story

RELATED STORIES

Share it