Flash News

എന്‍സിഎച്ച്ആര്‍ഒ 20ാം വാര്‍ഷികം : ദ്വിദിന ദേശീയ മനുഷ്യാവകാശ സമ്മേളനത്തിന് ഇന്നു തുടക്കം



ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ ഏകോപന സമിതിയുടെ (എന്‍സിഎച്ച്ആര്‍ഒ) 20ാം വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന ദ്വിദിന മനുഷ്യാവകാശ സമ്മേളനത്തിന് ഇന്നു തുടക്കമാവും. ന്യൂഡല്‍ഹിയിലെ ലോധി റോഡിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ മുകുന്ദന്‍ സി മേനോന്‍ ഹാളില്‍ രാവിലെ 10ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ ഉദ്ഘാടനം ചെയ്യും. എന്‍സിഎച്ച്ആര്‍ഒ ചെയര്‍പേഴ്‌സണ്‍ പ്രഫ. എ മാര്‍ക്‌സ്, ജനറല്‍ സെക്രട്ടറി പ്രഫ. പി കോയ, പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍, പ്രഫ. എസ് എ ആര്‍ ഗീലാനി, ദലിത് വോയ്‌സ് പത്രാധിപര്‍ വി ടി രാജശേഖരന്‍, മാധ്യമ പ്രവര്‍ത്തക സീമ ആസാദ്, റിട്ട. ജസ്റ്റിസ് ആര്‍ കെ അങ്കോഡിയ, ഗൗതം നവ്‌ലാഖ, ഇ എം അബ്ദുര്‍റഹ്മാന്‍, രവി നായര്‍, ശംസുല്‍ ഇസ് ലാം, പ്രഫ. അപൂര്‍വാനന്ദ്, നിവേദിത മേനോന്‍, ഉമര്‍ ഖാലിദ്, കെ കെ സുഹൈല്‍, വിദ്യഭൂഷണ്‍ റാവത്ത്, പ്രഫ. ജി ഹരിഗോപാല്‍, ഗോപാല്‍ മോനോന്‍ എന്നിവര്‍ അടക്കം നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും. രണ്ടു ദിവസങ്ങളിലായി 10 സെഷനുകളായാണ് ദേശീയ മനുഷ്യാവകാശ സമ്മേളനം നടക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിരയായവരുടെ സംഗമം, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്ററിനു വേണ്ടി ഗോപാല്‍ മേനോന്‍ നിര്‍മിച്ച “ഐയാം ഹാദിയ’  ഡോക്യൂമെന്ററിയുടെ റിലീസിങ്ങും പ്രദര്‍ശനവും സമ്മേളനത്തില്‍ നടക്കും.
Next Story

RELATED STORIES

Share it