Flash News

എന്‍സിഎച്ച്ആര്‍ഒ : പ്രഫ. എ മാര്‍ക്‌സ് ചെയര്‍പേഴ്‌സണ്‍, പ്രഫ. പി കോയ ജന. സെക്രട്ടറി

എന്‍സിഎച്ച്ആര്‍ഒ : പ്രഫ. എ മാര്‍ക്‌സ് ചെയര്‍പേഴ്‌സണ്‍, പ്രഫ. പി കോയ ജന. സെക്രട്ടറി
X


ബംഗളൂരു: ദേശീയ മനുഷ്യാവകാശ ഏകോപനസമിതിയുടെ പുതിയ ഭാരവാഹികളായി പ്രഫ. എ മാര്‍ക്‌സ് (ചെയര്‍പേഴ്‌സണ്‍), പ്രഫ. പി കോയ (ജനറല്‍ സെക്രട്ടറി) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്ന ജനറല്‍ അസംബ്ലിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അഡ്വ. കെ പി മുഹമ്മദ് ശരീഫ്, അശോക് കുമാരി ഡല്‍ഹി (വൈസ് പ്രസിഡന്റുമാര്‍), റെനി ഐലിന്‍, അഡ്വ. എ മുഹമ്മദ് യൂസുഫ് മധുരൈ (സെക്രട്ടറിമാര്‍), നരേന്ദ്ര മൊഹന്തി ഭുവനേശ്വര്‍ (ഖജാഞ്ചി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. 15 അംഗ ദേശീയ നിര്‍വാഹകസമിതി അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു. ജനറല്‍ അസംബ്ലിയില്‍ എ മാര്‍ക്‌സ് അധ്യക്ഷത വഹിച്ചു. പ്രഫ. പി കോയ റിപോര്‍ട്ട് അവതരിപ്പിച്ചു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍, പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരായ പരാതികളില്‍ വസ്തുതാന്വേഷണത്തിനെത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള ഭരണകൂട നടപടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. എന്‍സിഎച്ച്ആര്‍ഒയുടെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് ചെന്നൈ, കോഴിക്കോട്, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, ജയ്പൂര്‍, കൊല്‍ക്കത്ത, ഗുവാഹത്തി, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഡല്‍ഹിയില്‍ ഒക്‌ടോബര്‍ 28, 29 തിയ്യതികളില്‍ നടക്കുന്ന സെമിനാറോടെ ഇതിനു തുടക്കംകുറിക്കും. ചര്‍ച്ചയില്‍ സുകുമാരന്‍ പോണ്ടിച്ചേരി, ജാനിബ് ബംഗളൂരു, കാര്‍ത്തിക് തെലങ്കാന, അഡ്വ. എസ് ബാലന്‍, അഡ്വ. ഭവാനി മോഹന്‍, പ്രഫ. രാമകൃഷ്ണന്‍, മുഹമ്മദ് കക്കിഞ്ചെ, വിളയോടി ശിവന്‍കുട്ടി, കെ പി ഒ റഹ്്മത്തുല്ല, എം ബി ഷറഫുദ്ദീന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it