എന്‍സിഎച്ച്ആര്‍ഒ പ്രതിനിധിസംഘം മഅ്ദനിയെ സന്ദര്‍ശിച്ചു

ബംഗളൂരു: ദേശിയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ) പ്രതിനിധി സംഘം ബംഗളൂരുവിലെ സഹായ ആശുപത്രിയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅ്ദനിയെ സന്ദര്‍ശിച്ചു. എന്‍സിഎച്ച്ആര്‍ഒ പ്രസിഡന്റ് പ്രഫ. എ മാര്‍ക്‌സ്, വൈസ് പ്രസിഡന്റുമാരായ സുകുമാരന്‍ പോണ്ടിച്ചേരി, അഡ്വ. കെ പി മുഹമ്മദ് ഷെരീഫ്, സെക്രട്ടറി റെനി ഐലിന്‍, കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസമദ്, ഖജാഞ്ചി കെ പി ഒ റഹ്മത്തുല്ല, ഹെല്‍പ് ലൈന്‍ കോ-ഓഡിനേറ്റര്‍ ഷറഫുദ്ദീന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മഅ്ദനിയുടെ ആരോഗ്യനിലയെ കുറിച്ചും നിയമ നടപടികളെക്കുറിച്ചും സംഘാംഗങ്ങള്‍ ചോദിച്ചറിഞ്ഞു. എന്‍സിഎച്ച്ആര്‍ഒ ഇതുവരെ നല്‍കിയ സഹായങ്ങള്‍ക്ക് മഅ്ദനി നന്ദി അറിയിച്ചു.
Next Story

RELATED STORIES

Share it