എന്‍സിഇആര്‍ടി സിലബസ് പകുതിയായി കുറയ്ക്

കുംന്യൂഡല്‍ഹി: എന്‍സിഇആര്‍ടി സിലബസ് പകുതിയായി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും സമയമില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നതിനാലാണ് തീരുമാനം. അടുത്ത അധ്യയനവര്‍ഷം തന്നെ തീരുമാനം നടപ്പാക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.
നിലവില്‍ വലിയ പുസ്തകക്കെട്ടുകളും ചുമന്നാണ് വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളിലേക്കു പോവുന്നത്. ഇപ്പോഴത്തെ സിലബസിലുള്ള എല്ലാ പാഠഭാഗങ്ങളും വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കണമെന്നില്ല. ഇക്കാരണത്താല്‍ ധാര്‍മിക, ശാരീരികക്ഷമതാ പരിശീലനത്തിനും മറ്റു നൈപുണി വികസനത്തിനും വിദ്യാര്‍ഥികള്‍ക്കു സമയം ലഭിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ ഫൗണ്ടേഷന്‍ ഫോര്‍ റീസ്‌റ്റൊറേഷന്‍ ഓഫ് നാഷനല്‍ വാല്യൂസിന്റെ (എഫ്ആര്‍എന്‍വി) 10ാമത് സ്ഥാപകദിനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
സ്‌കൂള്‍ പാഠ്യപദ്ധതി ലഘൂകരിക്കുന്നതിനായി എന്‍സിഇആര്‍ടി കഴിഞ്ഞവര്‍ഷം പൊതുജനാഭിപ്രായം തേടിയിരുന്നു.
Next Story

RELATED STORIES

Share it