kasaragod local

എന്‍മകജെ പഞ്ചായത്ത് ബിജെപി ഭരണ സമിതിക്കെതിരേ യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി

പെര്‍ള(കാസര്‍കോട്): എന്‍മകജെ പഞ്ചായത്ത് ബിജെപി ഭരണസമിതിക്കെതിരേ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി. പഞ്ചായത്ത് ഭരണ വിഭാഗം ഏകാധിപത്യപരമായാണ് പെരുമാറുന്നതെന്നും സാധരണ ജനങ്ങളുടെ അഭിലാഷങ്ങള്‍ അവഗണിക്കപെടുകയാന്നെന്നും ഭരണം സാധാരണക്കാര്‍ക്ക് ഗുണകരമല്ലെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് പഞ്ചായത്ത് ലെയ്‌സണ്‍ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടിരുന്നു. യുഡിഎഫിലെ ഏഴ് അംഗങ്ങള്‍ ഒപ്പു വച്ചാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 17 അംഗ പഞ്ചായത്തില്‍ യുഡിഎഫിനും ബിജെപിക്കും ഏഴ് അംഗങ്ങള്‍ വീതമുണ്ട്. സിപിഎമ്മിന് രണ്ടും സിപിഐക്ക് ഒന്നും അംഗങ്ങളുണ്ട്. എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. അതേ സമയം കാറഡുക്ക പഞ്ചായത്തിലെ ബിജെപി ഭരണ സമിതിക്കെതിരേ സിപിഎം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആഗസ്ത് 2ന് പ്രസിഡന്റിനെതിരേയും നാലിന് വൈസ് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. കാറഡുക്കയിലും ആരൂടേയും പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഎം അവകാശപ്പെടുമ്പോഴും ബിജെപിക്ക് ഏഴും സിപിഎമ്മിന് മുന്നും സിപിഎം പിന്തുണയുള്ള രണ്ടുസ്വതന്ത്രരും അടക്കം അഞ്ചംഗങ്ങളുമാണുള്ളത്. യുഡിഎഫില്‍ മുസ്്‌ലിം ലീഗ് ര്ണ്ട്് കോണ്‍ഗ്രസ് ഒന്ന് എന്നിങ്ങിനെയാണ് കക്ഷി നില. അവിശ്വാസം പാസാവണമെങ്കില്‍ സിപിഎമ്മിന്് യുഡിഎഫിന്റെ പിന്തുണ ആവശ്യമാണ്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് കാറഡുക്ക മണ്ഡലം കമ്മിറ്റി യോഗം 31ന് ചേരുന്നുണ്ട്. കാറഡുക്കയില്‍ സിപിഎം അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് അനുകൂലമായാല്‍ എന്‍മകജെയില്‍ എല്‍ഡിഎഫും യുഡിഎഫിനെ പിന്തുണക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Next Story

RELATED STORIES

Share it