എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സ്വര്‍ണം കവര്‍ന്ന സംഘം അറസ്റ്റില്‍

കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞു ജ്വല്ലറി ജീവനക്കാരനില്‍നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണാഭരണം കവര്‍ന്ന കേസിലെ ആറംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. ഫ്രാന്‍സിസ് ആലുക്കാസ് ജ്വല്ലറി ജീവനക്കാരനായ കെ കെ ദിജിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ സംഘത്തെയാണ് പോലിസ് പിടികൂടിയത്.
സമാനമായ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച കരടി റഫീഖ് എന്ന മായനാട് പുത്തന്‍പുരയില്‍ റഫീഖ് (42), ആലുക്കാസ് ജ്വല്ലറി മുന്‍ ജീവനക്കാരന്‍ വെള്ളരിക്കുണ്ട് സ്വദേശി കാര്യംവട്ടത്ത് പി ടി റഷീദ് (28), കല്ലായ് ചക്കംകടവ് ചമ്മങ്ങണ്ടിപ്പറമ്പ് ലാലു എന്ന മര്‍ഷിദ് അലി (27), മാഹി പന്തയ്ക്കല്‍ സ്വദേശി ചൈതന്യയില്‍ നിഷാന്ത് (31), വനാട് മുട്ടില്‍ സ്വദേശി കിഴക്കുമേത്തല്‍ ബഷീര്‍ (41), കോഴിക്കോട് നല്ലളം സ്വദേശി കീഴില്ലത്ത് മുബാറക് (31) എന്നിവരെയാണ് കസബ സിഐയും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബര്‍ 26നാണ് സംഭവം. ജ്വല്ലറി ജീവനക്കാരനായ ദിജിന്‍ ജ്വല്ലറിയിലേക്കുള്ള സ്വര്‍ണാഭരണങ്ങളില്‍ സഹോദരസ്ഥാപനത്തില്‍നിന്ന് ഹാള്‍മാര്‍ക്ക് മുദ്രപതിപ്പിച്ച് കൊണ്ടുവരുന്ന വഴി വാഹനം തടഞ്ഞുനിര്‍ത്തി ആറംഗ സം ഘം കവര്‍ച്ച നടത്തുകയായിരുന്നു. ജ്വല്ലറി ജീവനക്കാരനായിരുന്ന പി ടി റഷീദും ഒന്നാം പ്രതിയായ കരടി റഫീഖും ചേര്‍ന്നാണ് കവര്‍ച്ച ആസുത്രണം ചെയ്തത്. തന്നോടൊപ്പം വിദേശത്ത് ജോലി ചെയ്തിരുന്ന മര്‍ഷിദ് അലിയേയും നിഷാന്തിനേയും റഫീഖ് സഹായികളായി കൂടെകൂട്ടുകയായിരുന്നു.
വയനാട,് കോഴിക്കോട് എന്നിവിടങ്ങളിലെ ഹോട്ടലുകളിലും മാളുകളിലും താമസിച്ചാണ് സംഘം പദ്ധതി തയ്യാറാക്കിയത്. തട്ടിയെടുത്ത സ്വര്‍ണം കോട്ടയം, മുംബൈ എന്നിവിടങ്ങളിലായി 17 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പത്തു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു.
Next Story

RELATED STORIES

Share it