kasaragod local

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റ് വെട്ടിച്ചുരുക്കിയത് പുനപ്പരിശോധിക്കണം: യുഡിഎഫ്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതതരുടെ പട്ടിക വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.എല്‍ഡോസള്‍ഫാന്‍ ബാധിതരായ മുഴുവന്‍ കുടുംബങ്ങളെയും ലിസ്റ്റില്‍ ഉപ്പെടുത്തുന്നതിനും സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും പുനരധിവാസ പദ്ധതികളും നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ഈമാസം 30നകം 70 ശതമാനം ഫണ്ട് ചിലവഴിക്കണമെന്ന  സര്‍ക്കാര്‍നിര്‍ദ്ദേശം ട്രഷറി നിയന്ത്രണം മൂലം പൂര്‍ത്തികരിച്ച പ്രവര്‍ത്തിയുടെ ബില്ലുകള്‍ ട്രഷറികളില്‍ കെട്ടിക്കിടക്കുന്നതിനാല്‍ അവതാളത്തിലാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഈ ആവശ്യം ഉന്നയിച്ച് 22ന് കലക്്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തും.  ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. പി ഗംഗാരന്‍ നായര്‍, എം സി ഖമറുദ്ദീന്‍, ഹക്കീം കുന്നില്‍, സി ടി അഹമ്മദലി, എ അബ്ദുര്‍ റഹ്്മാന്‍, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ, കെ നീലകണ്ഠന്‍, പി മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, ടി ഇ അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, പി എ അഷ്‌റഫലി, എ ജി സി ബഷീര്‍, വി കമ്മാരന്‍, അബ്രഹാം തോണക്കര, ബി സുകുമാരന്‍, കരിവെള്ളൂര്‍  വിജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it