Flash News

എന്‍ഡിടിവിക്കെതിരായ സിബിഐ നീക്കം അപലപനീയം : പത്രപ്രവര്‍ത്തക യൂനിയന്‍



തിരുവനന്തപുരം: എന്‍ഡിടിവിക്കെതിരായ സിബിഐ നീക്കം അപലപനീയമാണെന്ന്് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി നാരായണന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ നടപടികള്‍ ആ മാധ്യമ സ്ഥാപനത്തെ നശിപ്പിക്കാനുള്ള നിരന്തര ശ്രമത്തിന്റെ ഭാഗമായി വേണം കരുതാന്‍. നേരത്തേ ഇതേ ചാനലിന്റെ സംപ്രേഷണം ഒരു ദിവസം നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിടുകയുണ്ടായെങ്കിലും രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് അതില്‍ നിന്നും പിന്‍മാറുകയായിരുന്നു. സര്‍ക്കാരിനെ അനുകൂലിക്കാതിരിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന മാധ്യമങ്ങളെ ശ്വാസംമുട്ടിക്കാനുള്ള ശ്രമത്തെ ജനാധിപത്യ സമൂഹം അംഗീകരിക്കുകയില്ല. ലക്ഷക്കണക്കിന് കോടി രൂപ കടം വരുത്തിയിട്ടുള്ള വന്‍കിട കോര്‍പറേറ്റുകളെ ഇഷ്ടാനുസരണം വിഹരിക്കാന്‍ വിടുന്ന സര്‍ക്കാര്‍ എന്‍ഡിടിവിയുടെ കാര്യത്തില്‍ കാണിക്കുന്ന അതിശ്രദ്ധ സംശയാസ്പദമാണ്. കടബാധ്യതയുടെ പേരില്‍ മാധ്യമ എഡിറ്റര്‍മാരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നത് ഭരണകൂടത്തിന്റെ ഭീഷണിയാണ്. കോര്‍പറേറ്റുകളുടെ ഓഫിസുകളിലോ വീടുകളിലോ എന്തു കൊണ്ടാണ് സിബിഐ പോവാത്തതെന്ന ചോദ്യം പ്രസക്തമാണ്. എന്‍ഡിടിവിക്കെതിരായ തുടര്‍ച്ചയായ നീക്കങ്ങള്‍ പ്രതികാര നടപടിയും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കനത്ത വെല്ലുവിളിയുമാണെന്ന്് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it