Flash News

എന്‍ഡിഎ വിപുലീകരിക്കും : ബിജെപി



കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് എന്‍ഡിഎ വിപുലീകരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍  കെ എം മാണി ബിജെപിയിലേക്കു വരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ അസാധ്യമായതൊന്നുമില്ല. എന്‍ഡിഎ വിപുലീകരിക്കാന്‍ കേന്ദ്രത്തില്‍ നിന്നു നിര്‍ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it