എന്‍ഡബ്ല്യുഎഫ്: നസീമ പ്രസിഡന്റ്;ഹബീബ ജനറല്‍ സെക്രട്ടറി

എന്‍ഡബ്ല്യുഎഫ്: നസീമ പ്രസിഡന്റ്;ഹബീബ ജനറല്‍ സെക്രട്ടറി
X
nwf

കോഴിക്കോട്: മലപ്പുറം പുത്തനത്താണിയില്‍ രണ്ടു ദിവസമായി നടന്നുവരുന്ന നാഷനല്‍ വിമന്‍സ് ഫ്രണ്ടിന്റെ സംസ്ഥാന പ്രതിനിധിസഭ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദേശീയ പ്രസിഡന്റ് ഷാഹിദ അസ്്‌ലം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നാഷനല്‍ വിമന്‍സ് ഫ്രണ്ടിന്റെ പുതിയ സംസ്ഥാന ഭാരവാഹികളായി എല്‍ നസീമ തിരുവനന്തപുരം (പ്രസിഡന്റ്), എം ഹബീബ എടരിക്കോട് (ജനറല്‍ സെക്രട്ടറി), ടി ഷാഹിന കണ്ണൂര്‍ (ഖജാഞ്ചി), എ കെ കവിത (വൈസ് പ്രസിഡന്റ്), കെ ഷരീഫ മലപ്പുറം, റഹീമ എറണാകുളം (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന കമ്മറ്റി അംഗങ്ങളായി പി കെ റംല മലപ്പുറം, പി എം  ജസീല കണ്ണൂര്‍, മിസ്രിയ കോഴിക്കോട്, റഹ്്മത്ത് കോട്ടയം, റുഖിയ ബീഗം അരീക്കോട്, സി ഷറീന കോഴിക്കോട്, സലീന മലപ്പുറം, റസീന എറണാംകുളം, എ എഫ് റജീന തിരുവനന്തപുരം എന്നിവരെയും തിരഞ്ഞെടുത്തു. പി കെ റംല അധ്യക്ഷത വഹിച്ചു. മാജിദ തിരുവനന്തപുരം, നസീമ തിരുവന്തപുരം സംസാരിച്ചു.മതപഠന രംഗത്ത് പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി അധ്യാപിക പ്രാതിനിധ്യം ഉറപ്പ് വരുത്തുക, എന്‍ട്രന്‍സ് പരീക്ഷയില്‍  പരിഷ്‌കൃത സമൂഹത്തിന് അപമാനകരമായ തരത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ  വസ്ത്രധാരണ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക. പീഡിത സമൂഹത്തിന്റെ നീതിക്കായി പോരാടുന്ന ടീസ്ത, മേധാപട്കര്‍ തുടങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി നിശ്ശബ്ദമാക്കാനുള്ള ഭരണകൂട നടപടി അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങള്‍ കൗണ്‍സില്‍ അംഗീകരിച്ചു. സലീന ദാവൂദ്, മിസ്രിയ ഖയ്യൂം, റസീന എറണാകുളം പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it