wayanad local

എന്‍ട്രന്‍സ് കോച്ചിങ് തട്ടിപ്പ്: ജനപ്രതിനിധികള്‍ രാജിവയ്ക്കണമെന്ന് എസ്ഡിപിഐ

മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് എന്‍ട്രന്‍സ് കോച്ചിങ് തട്ടിപ്പില്‍ വിജിലന്‍സ് പ്രതികളെന്ന് കണ്ടെത്തിയ ജനപ്രതിനിധികള്‍ രാജിവയ്ക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നടത്തിയ എന്‍ട്രന്‍സ് കോച്ചിങില്‍ തട്ടിപ്പ് നടന്നതായി വിജിലന്‍സ് കണ്ടെത്തിയ സ്ഥിതിക്ക് ജനപ്രതിനിധികള്‍ തല്‍സ്ഥാനത്തു തുടരാന്‍ അര്‍ഹരല്ല.
അതുകൊണ്ട് തന്നെ ഉടനെ രാജിവച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം കൊടുക്കും. സാധാരണക്കാരുടെ കഞ്ഞിയില്‍ കൈയിട്ടു വാരുന്ന ഉദ്യോഗസ്ഥ-ഭരണ കൂട്ടുകെട്ട് നാടിന് ആപത്താണ്. ഇവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും എസ്ഡിപിഐ നിയോജക മണ്ഡലം പ്രസിഡന്റ് ഫസലുറഹ്മാന്‍, സെക്രട്ടറി ഷമീര്‍ ജെസി, ഖജാഞ്ചി സമദ് പിലാക്കാവ്, മുനിസിപ്പല്‍ പ്രസിഡന്റ് ഫൈസല്‍ പഞ്ചാരക്കൊല്ലി ആവശ്യപ്പെട്ടു. കേസില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ഹെഡ് ക്ലാര്‍ക്ക്, ഏജന്‍സി പിആര്‍ഒ എന്നിവരെ പ്രതിചേര്‍ത്താണ് വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it