Second edit

എന്‍ട്രന്‍സ് കുരുതി



എന്‍ട്രന്‍സ് പരീക്ഷകള്‍ക്കു വേണ്ടി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ നമ്മുടെ കുട്ടികളെ ആത്മഹത്യയിലേക്കും മയക്കുമരുന്നുകളിലേക്കും നയിക്കുന്നുണ്ടോ?കഴിഞ്ഞ മൂന്നു മാസത്തിനകം കോഴിക്കോട് എന്‍ഐടിയിലെ രണ്ടു വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. അതോടൊപ്പം തന്നെ ചേര്‍ത്തുവായിക്കേണ്ട ഒരു വസ്തുതയാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന റോഡപകട മരണങ്ങള്‍. 2015-2016 വര്‍ഷത്തിനകം 150 എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് നിരത്തുകളില്‍ നിന്ന് മരണത്തിലേക്ക് യാത്ര ചെയ്തത്. മാനസിക സംഘര്‍ഷത്തെ മറികടക്കാന്‍ നാര്‍കോട്ടിക് ഡ്രഗ്‌സില്‍ അഭയംപ്രാപിക്കുന്നതാണ് ഇതിനു കാരണം. ഇന്ത്യയില്‍ എന്‍ജിനീയറിങ് കോച്ചിങിനു തുടക്കം കുറിച്ച രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്ത് കഴിഞ്ഞ വര്‍ഷം മാത്രം 20 കുട്ടികള്‍ ആത്മഹത്യ ചെയ്തു. 2015ല്‍ മാത്രം, പ്ലസ്ടുവിനു ശേഷം പ്രഫഷനല്‍ എന്‍ട്രന്‍സ് കോച്ചിങിന് പഠിക്കുകയായിരുന്ന 5,762 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2011നും 2015നും ഇടയ്ക്കുള്ള നാലു വര്‍ഷത്തിനിടെ ഇന്ത്യയിലാകെ ഈ രീതിയില്‍ ജീവനൊടുക്കിയവരുടെ എണ്ണം 40,000ഓളം വരും. വിദ്യാര്‍ഥികളുടെ അഭിരുചികള്‍ മനസ്സിലാക്കാതെ പ്രഫഷനല്‍ കോഴ്‌സുകളിലേക്കു തള്ളിവിടാനുള്ള മാതാപിതാക്കളുടെ പ്രവണതയാണ് ഈ കൂട്ടദുരന്തങ്ങള്‍ക്കു കാരണമെന്ന് സാമൂഹികശാസ്ത്രജ്ഞന്‍മാരും മനശ്ശാസ്ത്രജ്ഞന്‍മാരും ചൂണ്ടിക്കാട്ടുന്നു. കാംപസുകളിലാണെങ്കില്‍ ശാസ്ത്രീയമായ കൗണ്‍സലിങ് ലഭിക്കുന്നില്ല. ഇങ്ങനെ അടിച്ചേല്‍പിക്കപ്പെടുന്ന വിദ്യാര്‍ഥികളില്‍ 17 ശതമാനം മാത്രമാണ് എങ്ങനെയെങ്കിലും കോഴ്‌സുകള്‍ ജയിച്ചുകയറുന്നത്.
Next Story

RELATED STORIES

Share it