Flash News

എന്‍ടിഎസ്ഇ പരീക്ഷ : ഒബിസിക്ക് സംവരണം



ന്യൂഡല്‍ഹി: ദേശീയ ടാലന്റ് സെര്‍ച്ച് പരീക്ഷയ്ക്ക് (എന്‍ടിഎസ്ഇ) ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ മികച്ച സ്‌കൂള്‍ വിദ്യാര്‍ഥികളെ കണ്ടെത്തി സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള പരീക്ഷയില്‍ ഒബിസി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം നല്‍കുന്നതിന് അംഗീകാരം നല്‍കിയതായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേകറാണ് അറിയിച്ചത്. 2019 മുതല്‍  പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കാണ് ക്വാട്ട അനുവദിക്കുക. സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന്റെ എണ്ണം 1000ല്‍ നിന്നും 2000 ആക്കാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് പ്രകാശ് ജാവ്‌ദേകര്‍ പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തേക്ക് പ്രതിമാസം 5,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കാനാവുമെന്നാണ് പ്രതീക്ഷയെന്ന് മാനവ വിഭവശേഷി മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.  നിലവില്‍  എസ്‌സി വിഭാഗത്തിന് 15 ശതമാനവും  എസ്ടി വിഭാഗത്തിന് 7.5 ശതമാനവും  ഭിന്നശേഷിക്കാര്‍ക്ക് മൂന്ന് ശതമാനവുമാണ് ഈ പരീക്ഷയ്ക്ക് സംവരണം നല്‍കുന്നത്.
Next Story

RELATED STORIES

Share it