ernakulam local

എന്‍ജിന്‍ തകരാര്‍; യാത്രാബോട്ട് അഴിമുഖത്ത് ഒഴുകി നടന്നു

മട്ടാഞ്ചേരി: എറണാകുളം വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കിന്‍കോയുടെ യാത്രാബോട്ട് എന്‍ജിന്‍ തകരാറായതിനെ തുടര്‍ന്ന് അഴിമുഖത്ത് ഒഴുകി നടന്നു. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. വൈപ്പിനില്‍ നിന്നും എറണാകുളത്തേക്ക് യാത്ര ആരംഭിച്ച ബോട്ടാണ് എന്‍ജിന്‍ തകരാറായി കായലില്‍ ഒഴുകിയത്. ശക്തമായ നീരൊഴുക്കുള്ള അഴിമുഖത്തെ കപ്പല്‍ ചാലിലേക്ക് ബോട്ട് ഒഴുകുന്നതിനിടയില്‍ കോസ്റ്റല്‍ പോലിസിന്റെ ബോട്ട് രക്ഷകരാവുകയായിരുന്നു.തകരാറായ ബോട്ട് കെട്ടിവലിച്ച് വൈപ്പിന്‍ ജെട്ടിയില്‍ അടുപ്പിച്ചു. എന്‍ജിന്‍ നിലച്ച ബോട്ടില്‍ നിന്നും യാത്രക്കാര്‍ കരച്ചിലും ബഹളവും ആരംഭിച്ചതോടെയാണ് സംഭവം കോസ്റ്റല്‍ പോലിസിന്റെ ശ്രദ്ധയില്‍പെട്ടത്. കോസ്റ്റല്‍ എസ്‌ഐ പി എന്‍ രമേശന്‍, എഎസ്‌ഐ ജോര്‍ജ് ലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Next Story

RELATED STORIES

Share it