എന്‍ജിന്‍ ഇല്ലാതെ ട്രെയിന്‍ സഞ്ചരിച്ചു; 10 കിലോമീറ്റര്‍ ദൂരം

ഭുവനേശ്വര്‍: എന്‍ജിനില്ലാതെ അഹ്മദാബാദ്-പുരി എക്‌സ്പ്രസ് തീവണ്ടിയുടെ 22 കോച്ചുകള്‍ 10 കിലോമീറ്ററോളം സഞ്ചരിച്ചു.
ഒഡീഷയില്‍ ശനിയാഴ്ച രാത്രിയാണു സംഭവം. സംഭവത്തെ തുടര്‍ന്ന് ഏഴ് റെയില്‍വേ ജീവനക്കാരെ കൃത്യവിലോപത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് എന്‍ജിന്‍ ഡ്രൈവര്‍മാര്‍, മൂന്ന് കാരേജ് റിപയറിങ് ജീവനക്കാര്‍, ഓപറേറ്റിങ് വിഭാഗത്തിലെ രണ്ട് ജീവനക്കാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ വക്താവ് അറിയിച്ചു.
ബൊലാങ്കിര്‍ ജില്ലയിലെ ടിറ്റ്‌ലഗഡ് റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ കലഹാണ്ടി ജില്ലയിലെ കെസിങ്ക വരെയാണു തീവണ്ടി എന്‍ജിനില്ലാതെ ഓടിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.
റെയില്‍വേ ജീവനക്കാര്‍ പാളത്തില്‍ കല്ലുകളിട്ടാണു തീവണ്ടി നിര്‍ത്തിച്ചത്. തീവണ്ടി ടിറ്റ്‌ലഗഡില്‍ നിന്ന് കെസിങ്കയിലെത്തുമ്പോള്‍ ചരിഞ്ഞ പ്രദേശമാണെന്നും തലനാഴിരയ്ക്കാണ് അപകടം ഒഴിവായതെന്നും ഈസ്റ്റ് കോസ്റ്റ്  റെയില്‍വേ വക്താവ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു ഈസ്റ്റ് കോസ്റ്റ്  റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it