Alappuzha local

എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ശുചീകരണ യജ്ഞത്തിന് തുടക്കമായി

അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ശുചികരണ യജ്ഞത്തിനും മൂന്ന് ദിവസത്തെ നാഷണല്‍ സര്‍വീസ് സ്‌കീം ക്യാമ്പിനും തുടക്കമായി.
പുന്നപ്ര സഹകരണ വകുപ്പിന്റെ കീഴിലുള്ള കോളേജ് ഓഫ് എന്‍ജിനീംയറിംഗ് ആന്റ് മാനേജ്‌മെന്റിന്റെ നാഷണല്‍ സര്‍വീസ് സ്‌കീംയൂണിറ്റിന്റെ നേതൃത്തില്‍ ആണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ശുചികരണ പ്രവര്‍ത്തനവും ക്യാമ്പും നടത്തുന്നത്. ആകെ എണ്‍പത് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. ആദ്യ ദിവസം മെഡിക്കല്‍ കോളജ് പരിസരം ഉള്‍പ്പടെയുള്ളവ ശുചികരിച്ചു. രണ്ടാം ദിനമായ ഇന്ന് ജീവിത ശൈലി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും നാളെ സര്‍ക്കാര്‍ സേവനങ്ങളും മൊബൈല്‍ ആപ്പുകളും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന എന്‍ എസ് എസ് ക്യാമ്പ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോകടര്‍ ആര്‍ വി രാംലാല്‍ ഉദ്ഘാടനം ചെയ്തു.ആശുപത്രി വികസന സമിതി മുന്‍ അംഗം എം മുഹമ്മദ് കോയ, പ്രോ ഗ്രാം ഓഫീസര്‍മാരായ ധന്യ കെ സുരേഷ്, എസ് സ്‌നേഹ, വോളണ്ടറി സെക്രട്ടറിമാരായ ഗോകുല്‍, ആദിത്യ ,എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it