എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷ തുടങ്ങി

കൊച്ചി: സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷയ്ക്കു തുടക്കമായി. കേരളത്തിലെ 14 ജില്ലാ കേന്ദ്രങ്ങളിലും മുംബൈ, ഡല്‍ഹി, ദുബയ് എന്നിവിടങ്ങളിലായി 351 കേന്ദ്രങ്ങളിലാണ് പ്രവേശനപ്പരീക്ഷ നടക്കുന്നത്. ആകെ 1,65,861 പേര്‍ പ്രവേശനപ്പരീക്ഷ എഴുതുന്നുണ്ട്. ഇതില്‍ 1,23,914 പേര്‍ എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷയ്ക്കും 1,26,186 പേര്‍ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയ്ക്കും അപേക്ഷിച്ചിരുന്നു.——
എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷയില്‍ 1,08,513 പേര്‍ പരീക്ഷയെഴുതി. 58,836 എന്‍ജിനീയറിങ് സീറ്റുകളാണു സംസ്ഥാനത്തുള്ളത്.— പ്രവേശനപ്പരീക്ഷയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരും വിദ്യാഭ്യാസ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ സംസ്ഥാനത്താകമാനം 8000ത്തോളം ഉദ്യോഗസ്ഥരെയാണു വിന്യസിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങള്‍.
കൊച്ചിയില്‍ 43 സ്‌കൂളുകളിലായി രാവിലെ 10 മുതല്‍ 12.30 വരെയാണ് എന്‍ജിനീയറിങിന്റെ ഒന്നാം പേപ്പര്‍ പരീക്ഷ നടന്നത്. ഫിസിക്‌സും കെമിസ്ട്രിയും ചേര്‍ന്നതാണ് ഒന്നാം പേപ്പര്‍. രണ്ടാം പേപ്പര്‍ ഇന്ന് ഇതേ കേന്ദ്രങ്ങളില്‍ ഇതേ സമയത്തു നടക്കും. കണക്കാണ് രണ്ടാം പേപ്പറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നാളെയും വ്യാഴാഴ്ചയുമാണ്— മെഡിക്കല്‍ പ്രവേശനപ്പരീക്ഷകള്‍. മെയ് 25ന് ഫലം പ്രസിദ്ധീകരിക്കും.
Next Story

RELATED STORIES

Share it