എന്‍ജിനീയര്‍മാര്‍ക്ക് ഭരണപരമായ അധികാരംം നല്‍കണമെന്ന് ഇ ശ്രീധരന്‍

കൊച്ചി: പദ്ധതികളുടെ പൂര്‍ത്തീകരണത്തിലുള്ള കാലതാമസം ഒഴിവാക്കുന്നതിനു എന്‍ജിനീയര്‍മാര്‍ക്ക് ഐ എ എസ് ഉദ്യോഗസ്ഥരേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങളും ഭരണപരമായ അധികാരങ്ങളും നല്‍കണമെന്നു ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുഖ്യഉപദേഷ്ടാവ് ഡോ. ഇ ശ്രീധരന്‍ . കേരളത്തിലെ മികച്ച എന്‍ജിനീയറിംഗ് കോളജ് അധ്യാപകര്‍ക്ക് എന്‍ഐടിസിഎഎ നല്‍കുന്ന അവാര്‍ഡ് കോഴിക്കോട് എന്‍ ഐ ടി യിലെ പ്രഫ.ഡോ.ലില്ലിക്കുട്ടി ജേക്കബിനു സമ്മാനിക്കുകയായിരുന്നുഅദ്ദേഹം.
ഇന്ത്യയിലെ 12 മെട്രോകളില്‍ ടെക്‌നോക്രാറ്റുകള്‍ നേതൃത്വം നല്‍കുന്ന പദ്ധതികളാണ് ബ്യൂറോക്രാറ്റുകള്‍ നേതൃത്വം നല്‍കുന്ന പദ്ധതികളേക്കാള്‍ കൂടുതല്‍ പുരോഗതി കൈവരിച്ചിട്ടുള്ളത്.എന്‍ജീനിയര്‍മാരെ പൂര്‍ണമായും അംഗീകരിക്കാത്തതുകൊണ്ടും ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുകയും ഒത്തുതീര്‍പ്പുകള്‍ നടത്തുകയും ചെയ്യേണ്ടി വരുന്നതുകൊണ്ടും അവര്‍ക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുന്നില്ല. പ്രതിഫലത്തിനുവേണ്ടി മാത്രമല്ലാതെ തങ്ങള്‍ക്കുവേണ്ടി ഭരണകൂടം ചിലവഴിക്കുന്ന വന്‍തുകയുടെ പ്രതിനന്ദി കാണിക്കുന്നതിനായി എന്‍ജിനീയര്‍മാര്‍ രാഷ്ട്ര സേവനം നിര്‍വഹിക്കണമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.കാക്കനാട് റെക്കാ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി എ ഹാഷിം, എന്‍ ഐ ടി ഡീന്‍ ഡോ.അബ്രാഹം ടി മാത്യു, സെക്രട്ടറി റെജില്‍ ദാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it