എന്‍ജിനില്‍ തീപ്പിടിച്ചു: 300ഓളം വിമാനയാത്രക്കാരെ ഒഴിപ്പിച്ചു

ടോക്കിയോ: എന്‍ജിനില്‍ തീപ്പിടിച്ചതിനെത്തുടര്‍ന്ന് കൊറിയന്‍ എയര്‍ ബോയിങ് 777 വിമാനത്തിലെ 300ഓളം യാത്രക്കാരെ ഒഴിപ്പിച്ചു. ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയിലെ ഹനേദ വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം. വിമാനത്തിന്റെ ഒന്നാമത്തെ എന്‍ജിനിലായിരുന്നു തീപ്പിടിത്തമെന്ന് കൊറിയന്‍ എയര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദക്ഷിണ കൊറിയയിലെ കിംപോയില്‍നിന്നു ടോക്കിയോയിലെത്തിയ വിമാനം പറന്നുയരുന്നതിനു തൊട്ടുമുമ്പായാണ് അഗ്നിബാധ ശ്രദ്ധയില്‍പ്പെട്ടത്.
Next Story

RELATED STORIES

Share it