Flash News

എന്‍ജിനിയറിങ് പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു

എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍ പ്രവേശനപരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സെക്രട്ടേറിയറ്റിലെ പിആര്‍ഡി ചേംബറില്‍ നടന്ന ചടങ്ങിലാണ് ഫലപ്രഖ്യാപനം നടത്തിയത്.
തൃപ്പൂണിത്തറ സ്വദേശി റാം ഗണേഷിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് അക്ഷയ് ആനന്ദും മൂന്നാം റാങ്ക് അശ്വിന്‍ എസ് നായരും കരസ്ഥമാക്കി.

ശ്രിജിത്ത് എസ് തിരുവല്ല, അതുല്‍ ഗംഗാധരന്‍ കണ്ണൂര്‍, മുഹമ്മദ് അബ്ദുല്‍ മജീദ് കോഴിക്കോട്, ജോര്‍ദി ജോസ് എറണാകുളം, റാം കേശവ് മലപ്പുറം, റിതേഷ് കുമാര്‍ കൊച്ചി, റോഷിന്‍ റാഫേല്‍ കോഴിക്കോട് എന്നിവരാണ് എന്‍ജിനിയറിങ് വിഭാഗത്തിലെ യഥാക്രമം നാലു മുതല്‍ 10വരെ റാങ്കുകള്‍ കരസ്ഥമാക്കിയത്.

ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി നമിത നിജിക്കാണ് ഒന്നാം റാങ്ക്. നിഷാന്ത് കൃഷ്ണ കോഴിക്കോട് രണ്ടാം റാങ്കും നേടി.  മുഹ്‌സിന്‍ മുഹമ്മദ് അലിക്കാണ് മൂന്നാം റാങ്ക്. അന്‍ഷാദ് ജിബിന്‍ നാലാം റാങ്കും അലിന്‍ റീബ ജെയ്ന്‍ (കോട്ടയം) അഞ്ചാം റാങ്കും നേടി

എന്‍ജിനിയറിങ്ങില്‍ എസ്.സി വിഭാഗത്തില്‍ മലപ്പുറം സ്വദേശി പി ഷിബൂസ് ഒന്നാം റാങ്കും വിഎം ഋഷികേശ് തൃശൂര്‍ രണ്ടാം റാങ്കും നേടി.
എസ്ടി വിഭാഗത്തില്‍ എസ് ആദര്‍ശ് (കോട്ടയം) ഒന്നാം റാങ്കും എസ് നിമിത (എറണാകുളം) രണ്ടാം റാങ്കും നേടി.
റാങ്ക് ലിസ്റ്റുകള്‍ www. cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Next Story

RELATED STORIES

Share it