Alappuzha local

എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് തുടക്കം



ആലപ്പുഴ: വിളംബര ജാഥയോടെ കേരള എന്‍ജിഒ അസോസിയേഷന്‍ 43ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം. സമ്മേളനം ഞായറാഴ്ച സമാപിക്കും. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച കൊടിമരജാഥയും കാസര്‍കോട് നിന്ന് ആരംഭിച്ച പതാക ജാഥയും കൊല്ലത്ത് നിന്ന് ആരംഭിച്ച ഛായചിത്ര ജാഥയും നഗരചത്വരത്തില്‍ സംഗമിച്ചു. തുടര്‍ന്നായിരുന്നു വിളംബര ജാഥ. സംസ്ഥാന പ്രസിഡന്റ് എന്‍ രവികുമാര്‍, ജനറല്‍ സെക്രട്ടറി എന്‍കെ ബെന്നി, ട്രഷറര്‍ ഇഎന്‍ ഹര്‍ഷകുമാര്‍, വൈസ് പ്രസിഡന്റുമാരായ പി ഉണ്ണികൃഷ്ണന്‍, ഇകെ അലിമുഹമ്മദ്, സി പ്രേമവല്ലി, ചവറ ജയകുമാര്‍, ബി മോഹനചന്ദ്രന്‍, സെക്രട്ടറിമാരായ, കെഎ മാത്യു, എസ് രവീന്ദ്രന്‍, എഎം ജാഫര്‍ഖാന്‍, അരുമാനൂര്‍ മനോജ്, ജില്ലാ പ്രസിഡന്റ് പിആര്‍. പ്രകാശന്‍, സെക്രട്ടറി ടിഡി രാജന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് മെംബര്‍മാരായ എജെ സെബാസ്റ്റ്യന്‍, പിഎം സുനില്‍, ട്രഷറര്‍ എന്‍എസ് സന്തോഷ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it