Flash News

എന്‍ജിഒകളെ പൂട്ടാന്‍ കോര്‍ ബാങ്കിങ് അക്കൗണ്ട്



ന്യൂഡല്‍ഹി: രാജ്യത്തെ 5,845 സര്‍ക്കാരിതര സംഘടന(എന്‍ജിഒ)കള്‍ നിര്‍ബന്ധമായും കോര്‍ ബാങ്കിങ് സൗകര്യമുള്ള ബാങ്കുകളില്‍ അക്കൗണ്ട് എടുക്കണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകള്‍ ഒഴിവാക്കി കോര്‍ ബാങ്കിങ് സൗകര്യമുള്ള ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാനാണു നിര്‍ദേശം. സംഘടനകളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും അവ്യക്തത വരുന്ന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പെട്ടെന്നു വിവരങ്ങള്‍ ലഭ്യമാവാനാണു പുതിയ നിര്‍ദേശമെന്ന് അഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 10,000 സര്‍ക്കാരിതര സംഘടനകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും 1300 ഓളം സംഘടനകളുടെ രജിസ്‌ട്രേഷന്‍ പുതുക്കിനല്‍കാതിരിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it