Flash News

എന്‍ഐഎ രേഖപ്പെടുത്തിയത് താന്‍ പറയാത്ത കാര്യങ്ങളെന്ന് ഹെഡ്‌ലി

എന്‍ഐഎ രേഖപ്പെടുത്തിയത് താന്‍ പറയാത്ത കാര്യങ്ങളെന്ന് ഹെഡ്‌ലി
X
david-headley

മുംബൈ: താന്‍ പറഞ്ഞ കാര്യങ്ങളല്ല ദേശീയ അന്വേഷണ എജന്‍സി (എന്‍ഐഎ) തന്റെ മൊഴിയായി രേഖപ്പെടുത്തിയതെന്ന് മുംബൈ സ്‌ഫോടന കേസ് പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. തന്‍ പറഞ്ഞ കാര്യങ്ങശിളില്‍ നിന്ന് വിഭിന്നമായാണ് എന്‍ഐഎ രേഖപ്പെടുത്തിയത്. മൊഴിരേഖപ്പെടുത്തിയ ശേഷം അവര്‍ തന്നെ അത് വായിച്ചി കേള്‍പ്പിച്ചില്ലെന്നും ഹെഡ്‌ലി ഇന്ന് നടന്ന എതിര്‍ വിസ്താരത്തില്‍ വ്യക്തമാക്കി.
ഇശ്രത്ത് ജഹാനെ കുറിച്ച് പ്രധാനമായും താന്‍ അറിഞ്ഞത് പത്രങ്ങളില്‍ നിന്നാണ്. ഇശ്രത്ത് ജഹാന്‍ കേസിനെ കുറിച്ച് ലഖ്‌വി തന്നോട് പറഞ്ഞിരുന്നു.
എന്‍ഐഎ ചോദ്യചെയ്യുന്നതിനിടെ അഞ്ച് ആറ് ഫോട്ടോകള്‍ പേര് സഹിതം തന്നെ കാണിച്ചിരുന്നു.എന്നാല്‍ അമേരിക്കന്‍ പ്രോസിക്യൂട്ടര്‍ ഇത് തടഞ്ഞു. പിന്നീട് പേരില്ലാതെ ഫോട്ടോ കാണിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കോടതിയില്‍ വെച്ച് എന്‍ഐഎ തനിക്ക് കാണിച്ചു തന്ന ഫോട്ടോകള്‍ താന്‍ തിരിച്ചറിഞ്ഞുവെന്നത് വാസ്തവ വിരുദ്ധമാണ്.
ലശ്കറെ ത്വയ്ബക്ക് വനിതാ വിഭാഗം ഉണ്ടെന്നും അതിന്റെ നേതാവ് അബൂ ഐമന്റെ മാതാവാണെന്നും താന്‍ എന്‍ഐഎയോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശിവസേന നേതാവ് ബാല്‍  താക്കറെയുടെ വീടും സേനയുടെ ഓഫീസും താന്‍ സന്ദര്‍ശിച്ചിരുന്നുവെന്നും ഹെഡ്‌ലി പറഞ്ഞു.  [related]

മഹാരാഷ്ട്ര അസംബ്ലിയും  സിബിഐയും ആസ്ഥാനവും സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ഇസ്രയേല്‍ എംബസിയില്‍ പോയിട്ടില്ലെന്നും ഹെഡ്‌ലി എതിര്‍ വിസ്താരത്തിനിടെ പറഞ്ഞു.
Next Story

RELATED STORIES

Share it