എന്‍ഐഎ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥന്‍ ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് തന്‍സീല്‍ അഹ്മദാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഫര്‍സാനയ്ക്കും വെടിയേറ്റു. ഗുരുതര പരിക്കേറ്റ ഇവരെ നോയ്ഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് ശനിയാഴ്ച അര്‍ധരാത്രി കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങവെയാണു സംഭവം. സഹാസ്പൂര്‍ നഗരത്തില്‍ ബൈക്കിലെത്തിയ അക്രമികള്‍ ഇവരുടെ കാര്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. തന്‍സീല്‍ അഹ്മദിനു നേരെ 21 തവണ നിറയൊഴിച്ചു. എന്നാല്‍, ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കൊലപാതകം ആസൂത്രിതമാണെന്ന് എന്‍ഐഎ വക്താവ് പറഞ്ഞു. ബിഎസ്എഫിലായിരുന്ന തന്‍സീല്‍ ആറരവര്‍ഷം മുമ്പാണ് എന്‍ഐഎയില്‍ ചേര്‍ന്നത്. സംഭവത്തിന് പത്താന്‍കോട്ട് ആക്രമണത്തിന്റെ അന്വേഷണവുമായി ബന്ധമില്ലെന്നും തന്‍സീല്‍ പത്താന്‍കോട്ട് അന്വേഷണസംഘത്തിന്റെ ഭാഗമല്ലെന്നും എന്‍ഐഎ വിശദീകരിച്ചു.
Next Story

RELATED STORIES

Share it