എന്‍എസ്ജി: ഇന്ത്യക്ക് മെക്‌സിക്കോയുടെ പിന്തുണ

മെക്‌സികോ സിറ്റി: ആണവ വിതരണ സംഘത്തില്‍ (എന്‍എസ്ജി) ഇന്ത്യയുടെ അംഗത്വത്തിന് മെക്‌സിക്കോയുടെ പിന്തുണ.
എന്‍എസ്ജി അംഗത്വത്തിനുള്ള ഇന്ത്യയുടെ താല്‍പര്യത്തെ മെക്‌സിക്കോ പിന്തുണയ്ക്കുന്നതായി പ്രസിഡന്റ് എന്റിക് പെന നീറ്റോ അറിയിച്ചു. മെക്‌സിക്കോ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്ജി അംഗത്വത്തിന് ഇന്ത്യയെ പിന്തുണയ്ക്കുന്ന നിലപാടിന് മെക്‌സിക്കന്‍ പ്രസിഡന്റ് പെന നീറ്റോയോട് നന്ദിയറിയിക്കുന്നതായി മോദി പ്രതികരിച്ചു.
അതേസമയം, ഇന്ത്യക്ക് അംഗത്വം നല്‍കുന്നതില്‍ എന്‍എസ്ജി യോഗത്തില്‍ ചൈന ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചു. ചൈനയ്ക്കു പിറകെ ന്യൂസിലന്‍ഡ്, ഐര്‍ലന്‍ഡ്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ഓസ്ട്രിയ എന്നീ അംഗരാജ്യങ്ങളും ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചു.
Next Story

RELATED STORIES

Share it