World

എന്‍എസ്ജി അംഗത്വം: ഇന്ത്യയെ പിന്തുണയ്ക്കണമെന്ന് യുഎസിന്റെ ആഹ്വാനം

വാഷിങ്ടണ്‍: ആണവ വിതരണ കൂട്ടായ്മയില്‍(എന്‍എസ്ജി) ഇന്ത്യയുടെ അംഗത്വത്തെ പിന്തുണയ്ക്കണമെന്ന് അംഗരാഷ്ട്രങ്ങളോട് യുഎസ് ആവശ്യപ്പെട്ടതായി സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു. അടുത്തയാഴ്ചയാണ് സോളില്‍ ആണവ വ്യാപാര രാജ്യങ്ങളുടെ കൂടിക്കാഴ്ച നടക്കുന്നത്. 48 അംഗരാജ്യങ്ങളാണ് എന്‍എസ്ജിയിലുള്ളത്. യുഎസ് ഇന്ത്യക്കു നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയെ പിന്തുണയ്ക്കുന്നതു സംബന്ധിച്ച് എന്‍എസ്ജി രാജ്യങ്ങള്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും യുഎസ് വക്താവ് അറിയിച്ചു.
48 അംഗങ്ങളില്‍ ഭൂരിഭാഗം രാജ്യങ്ങളും ഇന്ത്യയുടെ അംഗത്വത്തെ പിന്തുണയ്ക്കുന്നുണ്ട്. ചൈന, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ് അംഗത്വത്തെ എതിര്‍ക്കുന്നത്.
ആണവനിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പുവച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈന ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ക്കുന്നത്.
Next Story

RELATED STORIES

Share it