എന്‍എസ്എസിന്റെ വാദങ്ങള്‍ എതിര്‍ത്ത് ഹരജി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് എന്‍എസ്എസ് നല്‍കിയ പുനപ്പരിശോധനാ ഹരജിയിലെ വാദങ്ങള്‍ ചോദ്യം ചെയ്തു പുതിയ ഹരജി.
അയ്യപ്പനെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് അയ്യപ്പഭക്തയും 14 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയുമായ ടി പി സിന്ധുവാണ് പുനപ്പരിശോധനാ ഹരജിയില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയത്. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്ത് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ മാറ്റിനിര്‍ത്തണമെന്ന എന്‍എസ്എസിന്റെ വാദം സ്ത്രീവിരുദ്ധമാണെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പെണ്‍കുട്ടികളെ ലൈംഗിക വസ്തു മാത്രമായി ചിത്രീകരിക്കുന്നത് നമ്മുടെ നാട് ആര്‍ജിച്ചെടുത്ത സാമൂഹിക പുരോഗതിക്കു വിരുദ്ധവും ഭരണഘടന പൗരന് ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് എതിരുമാണ്.
10 വയസ്സുള്ള പെണ്‍കുട്ടിയെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഭേദിക്കാന്‍ കഴിയുന്ന ആളായി ചിത്രീകരിക്കുന്നത് അയ്യപ്പനെ അപമാനിക്കലും അപകീര്‍ത്തിപ്പെടുത്തലുമാണ്. 10 വയസ്സാവുന്ന ഒരു പെണ്‍കുട്ടിയെ അയ്യപ്പനില്‍ നിന്നു മാറ്റിനിര്‍ത്തുന്നതുവഴി ദൈവത്തില്‍ ലൈംഗികാസക്തി ജനിപ്പിക്കാന്‍ തന്റെ സാന്നിധ്യത്തിനു കഴിയുമെന്ന ചിന്ത ചെറുപ്രായത്തില്‍ തന്നെ അവരുടെ കുഞ്ഞുമനസ്സില്‍ ഉണ്ടാവാന്‍ കാരണമാവും. താനൊരു അയ്യപ്പഭക്തയാണെന്നും സിന്ധു വ്യക്തമാക്കി.
ഉത്തരവിനെതിരേ തന്ത്രികുടുംബം പുനപ്പരിശോധനാ ഹരജി നല്‍കി. കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര് എന്നിവരാണ് സുപ്രിംകോടതിയില്‍ പ്രത്യേകം പ്രത്യേകമായി പുനപ്പരിശോധനാ ഹരജി നല്‍കിയത്. വിഗ്രഹാരാധന ഹിന്ദുമതത്തില്‍ അനിവാര്യമെന്നും വിഗ്രഹത്തിന് അവകാശമുണ്ടെന്നും ഭരണഘടനയുടെ 25(1) അനുച്ഛേദത്തില്‍ പറയുന്നുണ്ടെങ്കിലും ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും ഇക്കാര്യം പരിഗണിച്ചില്ലെന്നുമാണ് ഹരജിയില്‍ തന്ത്രികുടുംബം ചൂണ്ടിക്കാട്ടുന്നത്.
Next Story

RELATED STORIES

Share it