malappuram local

എന്‍എച്ച് സ്ഥലമെടുപ്പ് സര്‍വേ: ശക്തമായി നേരിടാന്‍ തീരുമാനം

കോട്ടക്കല്‍: വന്‍ പോലിസ് സം രക്ഷണത്തില്‍ കുറ്റിപ്പുറത്ത് നടന്നു വരുന്ന ദേശീയ പാത ബിഒടി ടോള്‍ റോഡ് സ്ഥലമെടുപ്പ് സര്‍വ്വെയെ ശക്തമായി നേരിടാന്‍ രണ്ടത്താണിയില്‍ ചേര്‍ന്ന ദേശീയ പാത ഇരകളുടെ പ്രതിഷേധ സംഗമം പ്രഖ്യാപിച്ചു.
ഇരകളോട് ചര്‍ച്ച ചെയ്യാതെ 45 മീറ്റര്‍ ചുങ്കപ്പാത അലൈന്‍മെന്റിന് അനുമതി നല്‍കിയ പഞ്ചായത്ത് ഓഫിസുകള്‍ ഉപരോധിക്കുവാന്‍ തീരുമാനിച്ചു.ആദ്യപടിയായി എ ആര്‍ നഗര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുവാന്‍ തീരുമാനിച്ചു.
ശനിയാഴ്ച മൂന്നിയൂര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കും. എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പി മുഹമ്മദ് കുട്ടി അധ്യക്ഷ വഹിച്ചു. ടി കെ സുധീര്‍ കുമാര്‍,പി കെ പ്രദീപ് മേനോന്‍, ഷൈലോക്ക് വെളിയങ്കോട്, ഇല്യാസ് വെട്ടിച്ചിറ, ഷാഫി കക്കാട് ,ഷൗക്കത്ത് രണ്ടത്താണി സംസാരിച്ചു. തുടര്‍ന്ന് രണ്ടത്താണിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിന് അഷറഫ് മൂടാല്‍, മഹമൂദ് വെളിയങ്കോട്, യൂസഫ് രണ്ടത്താണി, കുഞ്ഞാണി സ്വാഗതമാട്, സുല്‍ഫിക്കര്‍ രണ്ടത്താണി നേതൃ ത്വം നല്‍കി.
Next Story

RELATED STORIES

Share it