thrissur local

എന്‍എച്ച് പണി നിര്‍ത്തി വച്ച് വെള്ളക്കെട്ട് പരിഹരിക്കും ; അഞ്ചു ദിവസത്തിനകം പണി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി



തൃശൂര്‍: മണ്ണുത്തി-വടക്കുംചേരി നാഷണല്‍ ഹൈവേ പണി നിര്‍ത്തി വെച്ച് വെളളക്കെട്ട്, സര്‍വ്വീസ് റോഡിലെ ചതിക്കുഴികള്‍, കാനകള്‍ ബന്ധിപ്പിക്കുന്ന ജോലികള്‍, സ്വാഭാവിക നീരൊഴുക്ക് വീണ്ടെടുക്കല്‍  എന്നിവ യുദ്ധക്കാലാടിസ്ഥാനത്തില്‍ പരിഹരിക്കുന്നതിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കെ രാജന്‍ എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനിച്ചു. പണി അഞ്ചു ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഹൈവേ കരാറുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. എന്‍.എച്ച്.ഡി.പി ഡെപ്യൂട്ടി കളക്ടര്‍ എ.ഷാനവാസിനെയും ഒല്ലൂര്‍ സി.ഐ കെ.കെ.സജീവിനെയും യോഗം ചുമതലപ്പെടുത്തി. പീച്ചി, പാണഞ്ചേരി പഞ്ചായത്തുകളിലുണ്ടായിട്ടുളള കൃഷി നാശം സംബന്ധിച്ച് വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. വൈദ്യൂതി, ജല അതോറിറ്റി, ബി.എസ്.എന്‍.എല്‍ എന്നിവയുടെ വിതരണശൃംഖല ഉടന്‍ പുന:സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഹൈവേ നിര്‍മ്മാണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്  സാങ്കേതികവിദഗ്ധര്‍ അടങ്ങിയ സമിതിയെ ചുമതലപ്പെടുത്തും. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.ചന്ദ്രന്‍, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.അനിത, കൗണ്‍സിലര്‍മാരായ അഡ്വ. എ.എസ്.രാമദാസന്‍, എം.ആര്‍.റോസിലി, ബീന ഭരതന്‍, ബീന മുരളി, എ.ഡി.എം. സി.കെ.അനന്തകൃഷ്ണന്‍, എ.സി.പി കെ.വാഹിദ്, വൈദ്യൂതി, ജല അതോറിറ്റി, ബി.എസ്.എന്‍.എല്‍ എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it