palakkad local

എന്റെ വീട് ഭവനപദ്ധതി: സംസ്ഥാനതല വായ്പാ വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ ‘എന്റെ വീട്’ ഭവനപദ്ധതിയുടെ വായ്പാ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം 21ന് രാവിലെ 9.30ന് പാലക്കാട് ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാവും.
എം ബി രാജേഷ് എംപി മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണവും  ഷാഫി പറമ്പില്‍  എംഎല്‍എ സ്വയം തൊഴില്‍ വായ്പാ വിതരണവും നിര്‍വഹിക്കും. കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനുവേണ്ടി വിവിധ വായ്പാ പദ്ധതികള്‍ നടപ്പാക്കിവരുന്ന കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒബിസി വിഭാഗത്തില്‍പ്പെട്ട ഭവന രഹിതരുടെ വീടെന്ന സ്വപ്‌നം  യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ആവിഷ്—കരിച്ച ഭവന നിര്‍മ്മാണ വായ്പാ പദ്ധതിയാണ് എന്റെ വീട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 403 കോടി രൂപയുടെ വായ്പയാണ് കോര്‍പറേഷന്‍ വിതരണം ചെയ്തത്. ഈ സാമ്പത്തിക വര്‍ഷം 450 കോടിയാണ് വായ്പയായി വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്നത്.
പദ്ധതിയിലൂടെ 7.50 മുതല്‍ 8 ശതമാനം വരെ പലിശ നിരക്കില്‍ 10 ലക്ഷം രൂപ വരെ ‘എന്റെ വീട്’ വായ്പ പദ്ധതിയിലൂടെ അനുവദിക്കും. ഭവന നിര്‍മ്മാണത്തിന് വേണ്ടി ഗ്രാമപ്രദേശത്ത് ആറ് സെന്റും നഗരപ്രദേശത്ത് അഞ്ച് സെന്റും ഭൂമി സ്വന്തമായുള്ളവര്‍ക്ക്  വായ്പ ലഭിക്കും.
Next Story

RELATED STORIES

Share it