kasaragod local

എന്റെ വീടും മൂന്ന് വീടും; രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് കുട്ടികള്‍


കാസര്‍കോട്്: കള്ളാര്‍ പഞ്ചായത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് ആരോഗ്യ വകുപ്പ്. സ്‌കൂള്‍ കുട്ടികള്‍ അവരുടെ വീടും ചുറ്റുപാടുമുള്ള മൂന്നു വീടുകളും രക്ഷിതാക്കള്‍ക്കൊപ്പം സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തുകയും ഉറവിട നശീകരണം നടത്തുകയും ചെയ്യുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പഞ്ചായത്തിലെ 14 സ്‌കൂളുകളില്‍ നിന്നായി 4000ഓളം വിദ്യാര്‍ഥികള്‍ രക്ഷാകര്‍ത്താക്കളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സര്‍വേ ഫോമും ബോധവല്‍ക്കരണ നോട്ടീസുകളുമായി വീടുകളിലെത്തും. പരിസര ശുചിത്വം തങ്ങളുടെയും ഉത്തരവാദിത്തമാണെന്ന ബോധം പുതു തലമുറയിലേയ്ക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. പനത്തടി മെഡിക്കല്‍ ഓഫിസര്‍ ഡോ. സുകു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഞ്ഞികൃഷ്ണന്‍ നായര്‍, വേണുഗോപാല്‍ എന്നിവര്‍ പരിശീലനം നല്‍കി.



Next Story

RELATED STORIES

Share it