Flash News

'എന്റെ ഗവാസ്‌കറെ തിരിച്ചു തരൂ': കശ്മീരില്‍ കൊല്ലപ്പെട്ട നെയിം ഖദിരിയുടെ മാതാവ്

എന്റെ ഗവാസ്‌കറെ തിരിച്ചു തരൂ: കശ്മീരില്‍ കൊല്ലപ്പെട്ട നെയിം ഖദിരിയുടെ  മാതാവ്
X
nayim

[related]

ശ്രീനഗര്‍: 'എന്റെ ഗവാസ്‌കറെ എനിക്ക് തിരിച്ചു തരൂ' കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച യുവ ക്രിക്കറ്റ് താരം നെയിം ഖദിരിയുടെ മാതാവിന്റെ വാക്കുകളാണിവ. പെണ്‍കുട്ടിയെ സൈനികര്‍ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഹന്ദ്വാരയില്‍ ഉണ്ടായ പ്രതിഷേധത്തിനിടെ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച നാലുപേരില്‍ ഒരാളാണ് നെയിം ഖദിരി. കശ്മീരിലെ യുവക്രിക്കറ്റര്‍, ഇന്ത്യയുടെ ഭാവി താരം ഇങ്ങനെയെല്ലാം അറിയപ്പെട്ട യുവാവായിരുന്നു നെയിം ഖദിരി. ക്രിക്കറ്റ് അവന്റെ ജീവ രക്തമായിരുന്നുവെന്ന് മാതാവ് പറയുന്നു. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടുകയെന്നത് അവന്റെ സ്വപ്‌നമായിരുന്നു. തന്റെ മകനെ കൊലചെയ്ത സൈനികര്‍ക്ക് ശിക്ഷ നല്‍കണമെന്നും മാതാവ് പറയുന്നു.

a
നെയിമിന്റെ വീട് മുഴുവന്‍ ക്രിക്കറ്റ് താരങ്ങളുടെ പടമാണ്. സച്ചിന്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്‌ലി, വസിം അക്രം, ബ്രയാന്‍ ലാറ തുടങ്ങിയവരുടെ ചിത്രങ്ങള്‍ വീടിന്റെ മുറികള്‍ക്കുള്ളില്‍ കാണാം. തന്റെ മുറിയുടെ വാതിലില്‍ കശ്മീരി ക്രിക്കറ്റ് താരം പര്‍വീസ് റസൂലിന്റെ പടവും നെയിം വച്ചിട്ടുണ്ട്.
ഹന്ദ്വാരയില്‍ നിന്ന് 30 കിലോമീറ്ററുള്ള ബാരമുള്ള കോളജിലാണ് ദിവസവും നെയിം പരിശീലനത്തിന് പോവാറുള്ളത്. ഇവിടെത്തെ പ്രാദേശിക ക്ലബ്ബിന് വേണ്ടിയാണ് നെയിം കളിക്കുന്നത്. ഹന്ദ്വാര സര്‍ക്കാര്‍ കോളജിലെ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നെയിം. ഓള്‍ ഇന്ത്യാ ലെവില്‍ കോച്ചിങ് ക്യാംപിലേക്ക് മുന്ന് വര്‍ഷം മുമ്പ് നെയിമിനെ കശ്മീരില്‍ നിന്ന് തിരഞ്ഞെടുത്തിരുന്നു.അണ്ടര്‍ 19 ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് നെയിം.

kashmir_funerall6പ്രതിഷേധക്കാര്‍ക്കെതിരേ പോലിസിന് ആകാശത്തേക്ക് വെടിവച്ചൂകൂടെയെന്ന് നെയിമിന്റെ പിതാവ് ചോദിക്കുന്നു. എന്തിന് തന്റെ മകനുള്‍പ്പെടെയുള്ളവര്‍ക്ക് നേരെ അവര്‍ വെടിവച്ചു എന്നും അദ്ദേഹം ചോദിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപണത്തെ തുടര്‍ന്നുള്ള പ്രതിഷേധക്കാരില്‍ മുന്‍നിരയിലായിരുന്നു നെയിം ഖദിരി.വെടിയേറ്റ് ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.
Next Story

RELATED STORIES

Share it