എന്ത് കഴിക്കണം എന്ന് ജനങ്ങള്‍ തീരുമാനിക്കും: കനയ്യകുമാര്‍

വൈക്കം: രാജ്യത്ത് എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് എഐഎസ്എഫ് ദേശീയ എക്‌സി. അംഗം കനയ്യകുമാര്‍. വൈക്കത്ത് സി കെ വിശ്വനാഥന്‍ സ്മാരക അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേരുമ്പോഴും സംഘപരിവാരം വെല്ലുവിളി ഉയര്‍ത്തുകയാണ്.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുരോഹിതന്‍മാര്‍പോലും അപമാനിക്കപ്പെടുന്നു. ഇവിടെയെല്ലാം മതപരിവര്‍ത്തനമാണ് സംഘപരിവാര ശക്തികള്‍ ആയുധമാക്കുന്നത്. ജാതി വിവേചനം ഇന്നും ഇന്ത്യയില്‍ നിലനില്‍ക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ബീഫിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണ്. മൃഗത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നവരെ മനുഷ്യര്‍ എന്നു വിളിക്കാന്‍ സാധിക്കില്ല. ദൈവത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നവരാണ് രാജ്യത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. കാവി ട്രൗസറിട്ട് മനുസ്മൃതി വായിക്കുന്നവരാണ് രാജ്യം എങ്ങനെ മുന്നോട്ടുപോവണമെന്ന് തീരുമാനിക്കുന്നത്. രാജ്യത്തെ മുസ്‌ലിംകളെ രാജ്യദ്രോഹികളും രണ്ടാംതരക്കാരുമായി കാണുന്ന സംഘപരിവാരം ദലിത് വിഭാഗങ്ങളെ ശ്രദ്ധിക്കുന്നതുപോലുമില്ലെന്നും കനയ്യകുമാര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ബീച്ച് മൈതാനത്തെ വേദിയില്‍ കനയ്യകുമാറിന്റെ ആസാദി മുദ്രാവാക്യം പ്രവര്‍ത്തകരെ ആവേശത്തിലാക്കി.
Next Story

RELATED STORIES

Share it