Flash News

എത്ര കോടി തന്നാലും വീട് ഇടിച്ചുനിരത്താന്‍ അനുവദിക്കില്ല: മുന്‍ എംഎല്‍എ നബീസ ഉമ്മാള്‍

എത്ര കോടി തന്നാലും വീട് ഇടിച്ചുനിരത്താന്‍ അനുവദിക്കില്ല: മുന്‍ എംഎല്‍എ നബീസ ഉമ്മാള്‍
X
നെടുമങ്ങാട്: എത്ര കോടി തന്നാലും ഞാന്‍ മരിക്കാതെ എന്റെ വീട് ഇടിച്ചുനിരത്തി നാലുവരിപ്പാത നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് മുന്‍ എംഎല്‍എയും സിപിഎം അംഗവുമായ നബീസ ഉമ്മാള്‍. 88ാം വയസ്സില്‍ വേദനയോടെയാണ് വിധവയായ നബീസ ഉമ്മാള്‍ ഇതു പറയുന്നത്. നിലവിലെ നെടുമങ്ങാട്-വഴയില പാതയില്‍ പത്താംകല്ല് ജങ്ഷന് സമീപം റോഡരികില്‍ 22 സെന്റ് വസ്തുവിലാണ് ഇവര്‍ താമസിക്കുന്നത്.



ആദ്യസര്‍വേയില്‍ മതിലും മുന്‍ഭാഗത്തെ കുറച്ച് വസ്തുവും മാത്രമായിരുന്നു നാലുവരിപ്പാതയ്ക്കായി മാര്‍ക്ക് ചെയ്തിരുന്നത്. എന്നാല്‍, ഉപഗ്രഹ സര്‍വേ വന്നപ്പോള്‍ അതു മാറി ഇവരുടെ വസ്തുവും വീടും പൂര്‍ണമായും ഏറ്റെടുക്കുന്ന അവസ്ഥയാണ്. ഇതുതന്നെയാണ് പ്രദേശത്തെ മറ്റു കുടുംബങ്ങളുടെയും അവസ്ഥ. ഇക്കാര്യവുമായി പാര്‍ട്ടി നേതൃത്വത്തെയും സ്ഥലം എംഎല്‍എയെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇപ്പോഴും പാര്‍ട്ടിക്കു വേണ്ടി ജീവിക്കുന്ന എന്നോട് ഈ രീതിയാണെങ്കില്‍ സാധാരണക്കാരോട് ഏതു രീതിയിലായിരിക്കും പ്രതികരണമെന്ന് ഊഹിക്കാമല്ലോ എന്നാണ് മുന്‍ എംഎല്‍എയുടെ വാക്കുകള്‍. സ്ഥലം എംഎല്‍എ ആയ സി ദിവാകരന്റെ പിടിവാശിയാണ് ഉപഗ്രഹ സര്‍വേ പ്രകാരമുള്ള അശാസ്ത്രീയ നാലുവരിപ്പാത നിര്‍മാണം. പാതയുടെ പേരില്‍ കുടിയിറക്കു ഭീഷണി നേരിടുന്നവര്‍ക്കൊപ്പം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും നബീസ ഉമ്മാള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it