Flash News

എത്തിനോട്ടം; ജി സുധാകരനെതിരേ പോലിസ് കേസ്സെടുത്തു

എത്തിനോട്ടം; ജി സുധാകരനെതിരേ പോലിസ് കേസ്സെടുത്തു
X
vs-voting

[related]

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഭാര്യയും വോട്ട് ചെയ്യുന്നത് നോക്കിയെന്ന പരാതിയില്‍  അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി സുധാകരനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ്സെടുത്തു.  വോട്ട് ചെയ്യുമ്പോള്‍ ക്രമരഹിതമായി ഇടപ്പെട്ടുവെന്നാണ് പരാതി.
എന്നാല്‍ താന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വീഴ്ച വരുത്തിയത് പോലിസാണ്. വിഎസും ഭാര്യയും വോട്ട് ചെയ്തപ്പോള്‍ എത്തിനോക്കിയിട്ടില്ല. അനുവദിച്ചതിലും കൂടുതല്‍പേരെയാണ് പോളിങ് ബൂത്തിലേക്ക് കടത്തിവിട്ടത്. വിഎസുമായിട്ടുള്ളത് ആത്മബന്ധമെന്നും അദ്ദേഹം പ്രതികരിച്ചു.
മലമ്പുഴയില്‍ നിന്നാണ് തനിക്ക് വോട്ട് ചെയ്യാന്‍ വിഎസ് എത്തിയത്. അമ്പലപ്പുഴ മണ്ഡലത്തില്‍ തനിക്കുവേണ്ടി വിഎസ് പ്രചാരണം നടത്തിയശേഷം തന്റെ പിന്തുണ ഇരട്ടിയായി. വിഎസുമായി നല്ല ബന്ധമാണുള്ളതെന്നും ജി സുധാകരന്‍ പറഞ്ഞു.
ദേശാഭിമാനി ഉള്‍പ്പെടെ ഒരു മാധ്യമവും തന്നോട് അനുഭാവം കാണിക്കുന്നില്ലെന്നും കാരണമില്ലാതെ തന്നെ മാധ്യമങ്ങള്‍ ആക്രമിക്കുകയാണെന്നും ജി സുധാകരന്‍ പറഞ്ഞു.
വി എസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യുന്നതാര്‍ക്കാണെന്ന് ജി സുധാകരന്‍ നോക്കിയെന്നാണ് പരാതി. വിഎസിന്റെ ഭാര്യ വസുമതി വോട്ട് ചെയ്യുമ്പോള്‍ ബാലറ്റ് പേപ്പറില്‍ തന്റെ പേരു രണ്ടാമതാണെന്ന സൂചന നല്‍കിയെന്നും ആക്ഷേപമുയര്‍ന്നു.
യുഡിഎഫ് സ്ഥാനാര്‍ഥി ഷേക്ക് പി ഹാരിസിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് സുനില്‍ ജോര്‍ജിന്റെ പരാതിയില്‍ അന്വേഷണത്തിനു ജില്ലാകലക്ടര്‍ ആര്‍ ഗിരിജ ഉത്തരവിട്ടിരുന്നു.
Next Story

RELATED STORIES

Share it