kasaragod local

എതിര്‍ശബ്ദമില്ലാത്ത ചെര്‍ക്കളത്തിന്റെ പ്രഖ്യാപനം

ശാഫി തെരുവത്ത്
കാസര്‍കോട്്: അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന പൊതുജീവിതത്തില്‍ ചെര്‍ക്കളത്തിന് ഏറെ രാഷ്ട്രീയ എതിരാളികളുണ്ടെങ്കിലും പൊതുവില്‍ സ്വീകാര്യനാണ്. കര്‍ശന നിലപാട് സ്വീകരിക്കുന്ന ചെര്‍ക്കളം തന്റെ ആവശ്യം അംഗീകരിച്ചുകിട്ടാന്‍ വിട്ടുവീഴ്ച ചെയ്യാറില്ല.
യുഡിഎഫിലെ അവസാന വാക്കും ചെര്‍ക്കളത്തിന്റേതാണ്. എതിരാളികളെ നിഷ്‌ക്രിയമാക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്. പാര്‍ട്ടി യോഗങ്ങളില്‍ പതിവിലും നേരത്തെ എത്തി വൈകി എത്തുന്നവരെ ശകാരിക്കുന്നതും ചെര്‍ക്കളത്തിന്റെ ശൈലിയാണ്. ഹരിത രാഷ്ടീയത്തി്‌ന്റെ സന്ദേശങ്ങള്‍ ജില്ലയുടെ മുക്ക്മൂലകളില്‍ എത്തിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ബാബരി ദുരന്തത്തെ തുടര്‍ന്ന് ജില്ലയില്‍ ഉടലെടുത്ത സാമുദായിക സംഘര്‍ഷം അടിച്ചമര്‍ത്തുന്നതില്‍ ഭരണകൂടങ്ങള്‍ കാട്ടിയ വീഴ്ചക്കെതിരെ ഇദ്ദേഹം പരസ്യമായി രംഗത്തുണ്ടായിരുന്നു. 14ഓളം പേരാണ് ബാബരി ദുരന്തത്തെ തുടര്‍ന്ന് ജില്ലയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളില്‍ മരിച്ചത്.
ഇടക്കിടെ സാമൂദായിക സംഘര്‍ഷം ഇളക്കിവിട്ട് ജനജീവിതം ദുസ്സഹമാക്കുന്ന ശക്തികള്‍ക്കെതിരെ എന്നും ജാഗ്രത പാലിക്കാന്‍ ഇദ്ദേഹം അണികളോട് ആഹ്വാനംചെയ്തിരുന്നു. നിരവധി സംഘടനകളുടെ സാരഥിയായി തുടരുമ്പോഴും അസുഖത്തെ തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുമ്പോഴും ആവലാതികളുമായി എത്തുന്നവര്‍ക്ക് മുന്നില്‍ കാരുണ്യം ചൊരിയാനും ചെര്‍ക്കളത്തിന് കഴിഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it