kannur local

എതിര്‍പ്പ് ശക്തമായി; സര്‍വകലാശാല ഇന്നു നടത്താനിരുന്ന അധ്യാപക ഇന്റര്‍വ്യൂ മാറ്റിവച്ചു

കണ്ണൂര്‍: യുവജനസംഘടനകളുടെയടക്കം എതിര്‍പ്പ് ശക്തായതിനെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല ഇന്നു നടത്താനിരുന്ന അസി.—പ്രഫസര്‍മാരുടെ ഇന്റര്‍വ്യു അവസാനനിമിഷം മാറ്റിവച്ചു. വിദൂരവിദ്യാഭ്യാസ വിഭാഗത്തിലാണ് 12 വിഷയങ്ങളില്‍ കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരെ കോഴ്‌സ് കോഡിനേറ്റര്‍ എന്ന പേരില്‍ നിയമിക്കാന്‍ നീക്കം നടത്തിയത്. കഴിഞ്ഞ ദിവസം നല്‍കിയ പത്രകുറിപ്പിലാണ് അപേക്ഷ ക്ഷണിച്ചത്. സാധാരണ അപേക്ഷ ക്ഷണിച്ച് കുറഞ്ഞത് ഒരാഴ്ചയ്യെങ്കിലും കഴിഞ്ഞാണ് ഇന്റര്‍വ്യൂ നടത്തുക.
എന്നാല്‍, പതിവിന് വിപരീതമായി അപേക്ഷ ക്ഷണിച്ച് രണ്ടു ദിവസത്തിനകം തന്നെ ഇന്റര്‍വ്യൂ തിയ്യതിയും പ്രഖ്യാപിച്ചു. ഇത് കോഴവാങ്ങി സ്വന്തക്കാരെ തിരുകി കയറ്റാനാണെന്നാണ് ആരോപിച്ച് ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ അടിസ്ഥാന സൗകര്യങ്ങളോ അക്കാദമിക് വികസനപ്രവര്‍ത്തനങ്ങളോ നടപ്പിലാക്കുന്ന യാതൊരു ശ്രമവും കഴിഞ്ഞ 5 വര്‍ഷമായി സര്‍വകലാശാലാ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല.
സംസ്ഥാനത്ത് ഭരണമാറ്റത്തിന് ശേഷം നിലവിലുള്ള സര്‍വകലാശാലാ സിന്‍ഡിക്കേറ്റുകള്‍ പുനസംഘടിപ്പിച്ച് കൊണ്ടിരിക്കെയാണ് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തി യുഡിഎഫ് അനുകൂലികളായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ നീക്കം നടത്തിയതെന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം. അടുത്ത മൂന്നു വര്‍ഷത്തേക്ക് നിയമിക്കപ്പെടാന്‍ വേണ്ടിയാണ് വെറും നാലു ദിവസം മുന്‍പ് പത്രക്കുറിപ്പിലൂടെ വാക് ഇന്‍ ഇന്റര്‍വ്യൂ പരസ്യപ്പെടുത്തിയത്.
Next Story

RELATED STORIES

Share it