എതിര്‍ക്കപ്പെടേണ്ടത്: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്‌

കോഴിക്കോട്: ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിലപാട് എതിര്‍ക്കപ്പെടേണ്ടതാണെന്ന് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാമും സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ സുഹ്‌റാബിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. വിശ്വാസസ്വാതന്ത്ര്യം ചോദ്യംചെയ്യുന്നതാണ് കമ്മീഷന്‍ നിലപാട്. രാജ്യത്തിന്റെ ബഹുസ്വരത തകര്‍ത്ത് ഏകശിലാരൂപിയായ പ്രാകൃത സംസ്‌കാരം അടിച്ചേല്‍പിക്കാനുള്ള സംഘപരിവാര നീക്കങ്ങളുടെ ഭാഗമായാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് സംശയിക്കണമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it