Flash News

എതിരാളികള്‍ക്ക് ചങ്കിടിപ്പ് ; ജര്‍മന്‍ വല കാക്കാന്‍ ന്യൂയര്‍ തയ്യാര്‍

എതിരാളികള്‍ക്ക് ചങ്കിടിപ്പ് ; ജര്‍മന്‍ വല കാക്കാന്‍ ന്യൂയര്‍ തയ്യാര്‍
X

ബെര്‍ലിന്‍: നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മന്‍ നിരയുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ച് സൂപ്പര്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍ ജര്‍മന്‍ നിരയിലേക്ക് മടങ്ങിയെത്തി. ശനിയാഴ്ച ഓസ്ട്രിയക്കെതിരായ സൗഹൃദ മല്‍സരത്തില്‍ കഴിച്ചാണ് ന്യൂയര്‍ ടീമിലേക്കുള്ള മടങ്ങിവരവ് അറിയിച്ചത്. ബുണ്ടസ്ലീഗയില്‍ ബയേണ്‍മ്യൂണിക്ക് താരമായ ന്യൂര്‍ക്ക് കാല്‍പ്പാദത്തിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഒമ്പത് മാസത്തോളം ടീമിന് പുറത്തിരിക്കേണ്ടി വന്നു. ലോകകപ്പിനുള്ള ജര്‍മന്‍ നിരയില്‍ ന്യൂയറെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും താരത്തിന്റെ പരിക്കിന്റെ കാര്യം ആശങ്ക ഉയര്‍ത്തിയിരുന്നു. എന്നാല്‍ താരം കളിക്കാന്‍ പൂര്‍ണമായി തയ്യാറാണെന്ന് തെളിയിക്കുന്നതായിരുന്നു ഓസ്ട്രിയക്കെതിരായ മല്‍സരത്തിലൂടെയുള്ള ന്യൂയറുടെ മടങ്ങിവരവ്.
2014ല്‍ ജര്‍മന്‍ കിരീടം ചൂടിയപ്പോള്‍ ഗോള്‍വലകാത്തത് ന്യൂയറായിരുന്നു. തിങ്കളാഴ്ച നടന്ന സൗഹൃദ മല്‍സരത്തില്‍ ജര്‍മനിയുടെ അണ്ടര്‍ 20 ടീമിനെതിരേ നുയര്‍ അര മണിക്കൂര്‍ കളിച്ചിരുന്നു. ന്യൂയര്‍ പഴ ഫോമിലേക്ക് തിരിച്ചെത്തണമെങ്കില്‍ തുടര്‍ച്ചയായ മല്‍സരങ്ങള്‍ കളിക്കണമെന്നും ശുഭകരമായ സൂചനകളാണ് നിലവില്‍ ഉള്ളതെന്നും ഗോള്‍കീപ്പര്‍ കോച്ചായ കോപ്‌കെ പറഞ്ഞു.
Next Story

RELATED STORIES

Share it