Flash News

എതിരാളികളില്ല; യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം മെസ്സിക്ക്

എതിരാളികളില്ല; യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം മെസ്സിക്ക്
X

മാഡ്രിഡ്: ഫുട്‌ബോളിന്റെ രാജകുമാരന്റെ ചരിത്ര നേട്ടങ്ങളുടെ പട്ടികയിലേക്ക് പുതിയൊരു പൊന്‍തൂവല്‍ക്കൂടി. യൂറോപ്പിലെ ഗോള്‍വേട്ടക്കാര്‍ക്കുള്ള യൂറോപ്യന്‍ ഗോള്‍ഡന്‍ഷൂ പുരസ്‌കാരമാണ് ബാഴ്‌സലോണയുടെ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സി സ്വന്തമാക്കിയത്. സ്പാനിഷ് ലീഗ് കിരീടം നേടിയ ബാഴ്‌സലോണയ്ക്ക് വേണ്ടി 34 ഗോളുകള്‍ അടിച്ചുകൂട്ടിയതാണ് മെസ്സിയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഇത് അഞ്ചാം തവണയാണ് മെസ്സിയെത്തേടി യൂറോപ്യന്‍ ഗോള്‍ഡന്‍ഷൂ പുരസ്‌കാരമെത്തുന്നത്. തുടര്‍ച്ചയായ രണ്ടാം തവണ കൂടിയാണിത്. യൂറോപ്പിലെ മറ്റൊരു ലീഗിലും ഒരു താരവും 34 ഗോളുകള്‍ നേടിയിട്ടില്ല. 2009-10 സീസണില്‍ 34 ഗോള്‍, 11-12 സീസണില്‍ 50 ഗോള്‍, 2012-13 സീസണില്‍ 46 ഗോള്‍, 2016-17 സീസണില്‍ 37 ഗോള്‍ എന്നിവയായിരുന്നു ഇതിന് മുമ്പ് മെസ്സിയെ ഗോള്‍ഡന്‍ ഷൂവിലേക്കെത്തിച്ചത്.ഇതാദ്യമായണ് ഒരു താരം അഞ്ച് തവണ ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കുന്നത്. മെസ്സിയുടെ മുഖ്യ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തള്ളിയാണ് മെസ്സിയുടെ പുരസ്‌കാരനേട്ടം.2014-15 സീസണിന് ശേഷം ലാ ലിഗയില്‍ ടോപ് സ്‌കോററാവാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിട്ടില്ല.
Next Story

RELATED STORIES

Share it