World

എണ്ണ പൈപ്പ് ലൈന്‍: കാനഡയില്‍ പ്രതിഷേധം

വാന്‍കൂവര്‍: കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയില്‍ എണ്ണ പൈപ്പ്‌ലൈന്‍ വിപുലീകരണ പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാവുന്നു. പദ്ധതിക്കെതിരേ ആദിവാസി സമുദായാംഗങ്ങളുടെയും പരിസ്ഥിതി സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധറാലിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ബ്രിട്ടിഷ് കൊളംബിയയിലെ ബര്‍ണബിയില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ ആയിരക്കണക്കിനു പേര്‍ പങ്കാളികളാവുമെന്ന് സംഘാടകര്‍ അറിയിച്ചു.
യുഎസിലെ ടെക്‌സസ് ആസ്ഥാനമായ കിന്‍ഡര്‍ മോര്‍ഗന്‍ കമ്പനിയുടെ ട്രാന്‍സ് മൗണ്ടന്‍ പൈപ്പ് ലൈന്‍ പദ്ധതിയാണ് വിപുലീകരിക്കുന്നത്. പൈപ്പ് ലൈനിന്റെ ശേഷി മൂന്നിരട്ടിയാക്കുന്നതിനുള്ള പദ്ധതിക്ക് 2016ലാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അനുമതി നല്‍കിയത്. തദ്ദേശ അമേരിക്കക്കാര്‍ക്കു ഭൂരിപക്ഷമുള്ള പ്രദേശത്തുകൂടെയാണ് പൈപ്പ് ലൈന്‍ കടന്നു പോവുന്നത്. തദ്ദേശ അമേരിക്കന്‍ വംശജരുടെ സംഘടനകളും വാന്‍കൂവര്‍, ബര്‍ണബി അടക്കമുള്ള ഏതാനും നഗരസഭകളും പദ്ധതിക്കെതിരേ നിയമനടപടികള്‍ക്കു ശ്രമിച്ചിരുന്നു. പദ്ധതിയുടെ പേരില്‍ ആല്‍ബെര്‍ട്ട, ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂപപ്പെടുകയും ചെയ്തിരുന്നു. ജനജീവിതത്തെ ബാധിക്കുന്നതിനൊപ്പം പസഫിക് സമുദ്രമേഖലകളില്‍ എണ്ണച്ചോര്‍ച്ചയ്ക്കും പദ്ധതി കാരണമാവുമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it