wayanad local

എണ്ണായിരം രൂപയുടെ വായ്പയ്ക്ക് വീടും സ്ഥലവും ജപ്തി ചെയ്യാന്‍ ശ്രമം

മാനന്തവാടി: എണ്ണായിരും രൂപയുടെ വായ്പക്ക് 50 ലക്ഷം രൂപ വിലയുള്ള വീടും സ്ഥലവും ജപ്തി ചെയ്യാന്‍ എത്തിയ ആമീനെയും സംഘത്തെയും നാട്ടുകാര്‍ തടഞ്ഞു. മാനന്തവാടി നഗരസഭയിലെ അമ്പുകുത്തിയില്‍ വാടകക്ക് താമസിക്കുന്ന രാമചന്ദ്രനെ വീട്ടില്‍ നിന്നും ഒഴിവാക്കനെന്ന പേരില്‍ എത്തിയ സംഘം ഈ വീട്ടില്‍ താമസിക്കുന്ന നാരായണന്‍ കുട്ടിയെ വീട്ടില്‍ നിന്നും ഇറക്കി വിടാന്‍ ശ്രമിച്ചതാണ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞത്.
പാലക്കാട് സ്വദേശിയായ പെരിങ്ങോട്ട് കുറിശി നാരായണന്‍ കുട്ടി എന്നയാള്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കണ്ണൂര്‍ ശാഖയില്‍ നിന്നും 1984ല്‍ വീടു നിര്‍മിക്കാന്‍ 8000 രൂപ വായ്പ എടുത്തിരുന്നു. ഇതേ ബാങ്കില്‍ ജീവനക്കാരനായിരുന്നു നാരായണന്‍ കുട്ടി. ജീവനക്കാര്‍ക്ക് വീടുനിര്‍മിക്കാന്‍ അനുവദിക്കുന്ന വായ്പയാണ് നാരായണന്‍ കുട്ടി എടുത്തത്. മാനന്തവാടിയില്‍ ജോലിചെയ്തിരുന്ന കാലത്ത് അമ്പുകുത്തിയില്‍ നാരായണന്‍ കുട്ടി പത്ത് സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഈ സ്ഥലത്താണ് നാരായണന്‍ കുട്ടി വീട് നിര്‍മിച്ചത്. ജീവനക്കാരനായ നാരായണന്‍ കുട്ടി വായ്പക്ക് ഈടായി സ്ഥലം നല്‍കിയിരുന്നുമില്ല.
ബാങ്കിലെ കേസുമായി ബന്ധപ്പെട്ട് നാരായണന്‍ കുട്ടിയെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുകയും ഈകേസില്‍ ജയില്‍ ശിക്ഷ അനുവഭവിച്ചതുമാണ്. ശിക്ഷാകാലാവധിക്കു ശേഷം ഡല്‍ഹിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുയായിരുന്നു. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം നാരായണന്‍ കുട്ടി എവിടെയാണെന്ന് മാനന്തവാടിയിലെ സുഹൃത്തുക്കളായ ആര്‍ക്കും അറിയില്ലായിരുന്നു. ഇന്ത്യന്‍ കോഫീ ഹൗസിലെ ജീവനക്കാരനായ രാമചന്ദ്രന് വീട് നോക്കാന്‍ ഏല്‍പ്പിച്ചാണ് നാരായണന്‍ കുട്ടി പോയത്.
നാരായണന്‍ കുട്ടിക്കെതിരെ സിന്‍ഡിക്കേറ്റ് ബാങ്ക് കോടതിയെ സമീപിച്ചു. കോടതിയില്‍ കേസ് കൊടുത്ത ശേഷവും അതിനു മുമ്പും നോട്ടീസ് അയക്കാന്‍ പോലും ബാങ്ക് തയ്യാറായില്ലന്നെ് നാരായണന്‍ കുട്ടി പറഞ്ഞു. നാരായണന്‍ കുട്ടി മരിച്ചു പോയി എന്നാണ് ബാങ്ക് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. തെറ്റായ വിവരങ്ങള്‍ കോടതിക്ക് നല്‍കി നാരായണന്‍ കുട്ടിയുടെ സ്വത്ത് തട്ടിയെടുക്കാനാണ് ബാങ്ക് ശ്രമിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നു.
മാനന്തവാടി മുന്‍സിഫ് കോടതി ഉത്തരവിലുള്ളത് ഈ വീട്ടില്‍ താമസിക്കുന്ന രാമചന്ദ്രനെ ഒഴിവാക്കണമെന്നാണ്. ഇതിനായി ഉത്തരവുമായി വന്ന സംഘത്തെ വരവേറ്റത് മരിച്ചുവെന്ന് ബാങ്ക് പറഞ്ഞ നാരായണന്‍ കുട്ടിയും ഭാര്യയും ചേര്‍ന്നാണ്. ജനവരിമുതല്‍ താനാണ് ഈ വീട്ടില്‍ താമസിക്കുന്നതെന്ന് നാരായണന്‍ കുട്ടി പറഞ്ഞത് അംഗീകരിക്കാന്‍ ആമീന്‍ തയ്യാറാകാത്തത് പ്രതിഷേധത്തിനും ഇടയാക്കി. സിപിഎം ലോക്കല്‍ സെക്രറി മനോജ് പട്ടേട്ട്, നഗരസഭ കൗണ്‍സിലര്‍ എ ഉണ്ണി കൃഷ്ണന്‍, പി പി അനില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജപ്തിക്കെത്തിയവരെ തടഞ്ഞത്.
Next Story

RELATED STORIES

Share it