Flash News

എണ്ണവിപണിയില്‍ പുതിയ വഴിത്തിരിവ് : സൗദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍

എണ്ണവിപണിയില്‍ പുതിയ വഴിത്തിരിവ് : സൗദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍
X
IranGas2തെഹ്റാന്‍ :  അന്താരാഷ്ട്ര എണ്ണ വിപണിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സൗദി അറേബ്യയടക്കമുള്ള ഒപെക് രാജ്യങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ഇറാന്‍ എണ്ണമന്ത്രി സന്‍ജനേഹ്. രാഷ്ട്രീയമായ ഇച്ഛാശക്തിയുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം എണ്ണവിലയില്‍ സംതുലനം കൊണ്ടുവരാന്‍ സാധിക്കുമെന്നും സന്‍ജനേഹ് പറഞ്ഞതായി ഇറാന്റെ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപോര്‍ട്ട് ചെയ്തു.

ഇറാന്റെ നിലപാട് എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കുവാന്‍ ഇടയാക്കുമെന്ന പ്രതീക്ഷ എണ്ണനവിപണിയില്‍ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. ഏഷ്യന്‍ വിപണിയില്‍ 2 ശതമാനം വര്‍ധനവാണ് ഇന്ന്് എണ്ണവിലയില്‍ ഉണ്ടായിട്ടുള്ളത്.
നിലവിലെ എണ്ണവില ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉല്‍പാദകര്‍ക്ക് ദോഷം ചെയ്യുമെന്നും ഒരു ഉല്‍പാദക രാജ്യവും ഇപ്പോഴത്തെ സ്ഥിതിയില്‍ സന്തുഷ്ടരല്ലെന്നും സന്‍ജാനേഹ് പറഞ്ഞു. തങ്ങളുടെ എണ്ണവ്യവസായമേഖല പുനരുജ്ജീവിപ്പിക്കാന്‍ 200 ബില്യണ്‍ ഡോളര്‍ ആവശ്യമായി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആണവപദ്ധതികളുടെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ നീങ്ങിയതോടെ എണ്ണ ഉല്‍പാദനവും വിപണനവും വന്‍തോതില്‍ വര്‍ധിപ്പിക്കാനുള്ള ഇറാന്റെ തീരുമാനം വിപണിയില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ആശങ്കകള്‍ക്കിടയില്‍, ഏറെ പ്രതീക്ഷയോടെയാണ് ഒപെക് രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക്്്് തയ്യാറാണെന്ന ഇറാന്റെ നിലപാടിനെ ലോകരാജ്യങ്ങള്‍ കാണുന്നത്.
[related]ഉപരോധം പിന്‍വലിക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിദിന എണ്ണ ഉല്‍പാദനം അഞ്ചുലക്ഷം ബാരല്‍ കൂടി വര്‍ധിപ്പിക്കുകയാണെന്ന് ഇറാന്‍  വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇറാന്റെ എണ്ണ വിപണിയില്‍ എത്തും മുന്‍പ് വന്‍തോതില്‍ എണ്ണയുല്‍പാദനം തുടരാന്‍ തന്നെയാണ് ഒപെക് തീരുമാനം.
ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം വെട്ടിക്കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ എണ്ണവില കൂടുതല്‍ ഇടിവിലേക്ക്്് നീങ്ങുമെന്നാണ് കരുതപ്പെടുന്നത്്്. ഈ സാഹചര്യത്തില്‍ ഇറാന്‍ സൗദിയടക്കമുള്ള ഒപെക് രാജ്യങ്ങളുമായി ചര്‍ച്ചചെയ്ത് എടുക്കുന്ന തീരുമാനം എണ്ണവിലയുടെ ഭാവി നിര്‍ണയിക്കുന്ന പ്രധാന ഘടകമായിത്തീരും.
എണ്ണയുല്‍പാദനം കുറയ്‌ക്കേണ്ടതില്ല എന്ന മറ്റ് ഉല്‍പാദക രാജ്യങ്ങളുടെ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന്് ബിജാന്‍ സന്‍ജനേഹ് ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it