Second edit

എണ്ണയ്ക്കപ്പുറം

എണ്ണപ്പണം ഒരു വലിയ ശാപമാണെന്നു ചില സാമ്പത്തിക വിദഗ്ധര്‍ പണ്ടേ പറയാറുള്ളതാണ്. കാര്യം ശരിയുമാണ്. അത് രാജ്യങ്ങളെ സമ്പന്നമാക്കും. പക്ഷേ, പുനരുല്‍പാദനപരമായ പ്രവര്‍ത്തനങ്ങള്‍ക്കു പകരം വെറും ഉപഭോഗത്തിനു മാത്രമായി ഉപയോഗിച്ചാല്‍ പിന്നീട് സ്ഥിതി ആപത്താവും. കാരണം, എണ്ണ വറ്റുമ്പോള്‍ പിന്നീട് സമ്പദ്‌സമൃദ്ധിക്കായി എങ്ങോട്ടു പോവും?
എണ്ണയുടെ കാലം കഴിയുകയാണെന്ന തോന്നല്‍ ഗള്‍ഫ് രാജ്യങ്ങളിലുമുണ്ട്. പുതിയ ഇന്ധനസ്രോതസ്സുകള്‍ക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ പലതും എണ്ണയ്ക്കപ്പുറമുള്ള പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നുണ്ട്. അബൂദബി സമീപകാലത്ത് ഈ രംഗത്ത് വലിയ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. അവര്‍ സമീപകാലത്ത് വന്‍കിട സിനിമകളുടെ ഷൂട്ടിങിന്റെ പ്രധാന കേന്ദ്രമായി മാറിയിട്ടുണ്ട്.
സ്റ്റാര്‍ വാര്‍ സിനിമകളിലെ ഏറ്റവും പുതിയതായ ഏഴാമത്തെ എപ്പിസോഡ് ഈയിടെ അബൂദബിയിലെ ഒരു വന്‍ മരുഭൂമിയിലാണ് ചിത്രീകരിച്ചത്. റുബ്ഉല്‍ഖാലി മരുഭൂമി അതിനു പറ്റിയ പ്രദേശമാണ്. ചൊവ്വയിലെ അന്തരീക്ഷത്തിനു തുല്യമായ മരുപ്രദേശം. സ്റ്റാര്‍ വാറിലെ ഗംഭീര യുദ്ധങ്ങളുടെ ആക്ഷന്‍ അവിടെയാണ് ചിത്രീകരിച്ചത്.
ലൊക്കേഷന്റെ ഗാംഭീര്യം മാത്രമല്ല സ്റ്റാര്‍ വാര്‍ അബൂദബിയിലേക്ക് വരാന്‍ കാരണം. സര്‍ക്കാര്‍ വലിയ സഹായങ്ങള്‍ കോരിച്ചൊരിയുന്നുണ്ട്. ആഗോള ഫിലിം വ്യവസായത്തിന്റെ മുഖ്യകേന്ദ്രമാവുകയാണ് അവരുടെ ലക്ഷ്യം. വൈകാതെ ഹോളിവുഡ് തലത്തിലുള്ള അത്യാധുനിക സ്റ്റുഡിയോ സംവിധാനവും അവര്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it